2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ബെഡില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന ജലീല്‍ കൂട്ടുകാരന്‍ തൊട്ടു
വിളിച്ചപോഴാണ് തിരിഞ്ഞു നോക്കിയത് ..
"ജലീലെ നിന്റെ ഭാര്യയുടെ ഫോണ്‍ " എന്നും പറഞ്ഞു ഫോണ്‍ ജലീലിന്റെ
കയ്യിലേക്ക് കൊടുത്തു .. കിടപ്പില്‍ നിന്നും യെഴുന്നെല്‍ക്കാതെ തന്നെ
ജലീല്‍ തന്റെ പ്രിയയോടു സലാം പറഞ്ഞു ... എന്തുണ്ട് മാളു വിശേഷം ...?
ഭാര്യാ: ഇക്ക എന്താ രണ്ടു ദിവസായി വിളിക്കാതിരുന്നെ..? ഞാന്‍ ഇപ്പൊ
വിളിക്കും വിളിക്കും എന്ന് വിചാരിച്ചു കാത്തിരിന്നു, വിളിക്കാതായപ്പോള്‍
തിരിച്ചു വിളിച്ചതാ .. എന്താ ഇക്കാ വിളിക്കാഞ്ഞേ ..? ജലീല്‍ ചെറുതായൊന്നു
ചിരിച്ചു കൊണ്ട് : എന്റെ മാളൂ ജോലി ഇപ്പോള്‍ കൂടുതലാ രണ്ടു ആഴ്ച
പിടിക്കും ഒന്ന് ഫ്രീ ആകാന്‍ .. എന്നിട്ട് ഞാന്‍ മാളുവിനോട് ഒരു പാട്
നേരം സംസാരിക്കാം എന്ന് വിചാരിച്ചു അതാ വൈകിയേ . ഇന്നെന്താ മാളുവും മോനും
കഴിച്ചേ ..? മാളു .. ഇക്ക ഇന്ന് ഞങ്ങള്‍ ബിരിയാണി വെച്ചു.. മോന്ക്ക്
ബിരിയാണി വേണമെന്ന് പറഞ്ഞു .. ഞാന്‍ കഴിക്കുമ്പോ ഇക്കയെ ഓര്‍മ്മ വന്നു ..
എന്റെ ഇക്ക ഒന്ന് അടുതുണ്ടായെങ്ങില്‍ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു എന്നാ
ഇക്കാ നാട്ടില്‍ ഒന്ന് കൂടുക..? ഇക്കാക്ക് ആ ജോലി നിര്‍ത്തി പോന്നൂടെ ..?
നമുക്ക് ജീവിക്കാന്‍ ഇവിടെ എന്തെങ്ങിലും ഒരു ജോലിയൊക്കെ കിട്ടും .....
ജലീല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ മാളു ഞങള്‍ ഇന്നലെയും ബിരിയാണി
വെച്ച് കഴിച്ചു നീ യും മോനും നല്ലോണം കഴിക്കണം പിന്നെ അടുത്ത് തന്നെ
ഞാന്‍ വരുന്നുണ്ട് എന്റെ മാളുവിനെയും മോനെയും ഒക്കെ കാണുവാന്‍ ..
ഇടയ്ക്കു കയറി മാളു : ഇക്കാക്ക്‌ എന്താ ഒരു വല്ലായ്മ്മ പോലെ .. ജലീല്‍
എന്താ മാളു .. ? ഇക്കാക്ക്‌ എന്തോ പറ്റിയത് പോലെ ഒരു തോന്നല്‍ ... ജലീല്‍
ചിരിച്ചു കൊണ്ട് പറഞ്ഞു മാളു എന്താണ് ഇങ്ങനെ .. എനിക്കൊന്നും ഇല്ല ..
ജോലി കഴിഞ്ഞു വന്നതെയുള്ളു അതിന്റെ ക്ഷീണമായിരിക്കും അല്ലാതെ ഒന്നുമില്ലാ
. മാളു വിനെ ചിരിപ്പിക്കാന്‍ പാട് പെട്ടു ജലീല്‍ .. ഒരു പാട് നേരത്തെ
സംസാരത്തിന് ശേഷം ഫോണ്‍ കട്ട്‌ ചെയ്തു .....
തിരിഞ്ഞു നോക്കിയപ്പോള്‍ സുഹുര്‍ത്ത് ,, "എന്തിനാ ജലീലെ നീ ഭാര്യയോടു
കള്ളം പറഞ്ഞെ .. സത്യം പറയാമായിരുന്നില്ലെടാ "... ജലീല്‍ തന്റെ
കണ്ണുനീര്‍ തുടക്കാന്‍ പ്ലാസ്റ്റെര്‍ ഇട്ട കൈ കൊണ്ട് വെറുതെ ശ്രമിച്ചു ..
അനക്കാന്‍ കഴിയാത്ത പ്ലാസ്റ്റെര്‍ ഇട്ട കാലിലേക്ക് നോക്കി കൊച്ചു
കുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു .. "എന്തിനാട ഞാന്‍ അവരെ
വിഷമിപ്പിക്കുന്നത് .. അവര്‍ സന്തോഷിക്കട്ടെ .. എനിക്കു ആക്സിടെന്റ്റ്
പറ്റിയ വിവരം അവരറിഞ്ഞാല്‍ .. അവരും വിഷമിക്കും ..ഇതിന്റെ വേദനയെക്കാള്‍
വലുതാണ്‌ എന്റെ കുടുംബം വിഷമിക്കുന്നത് , അത് കൊണ്ട് മാത്രമാണ് എല്ലാം
എല്ലാം ..... ബാക്കി മുഴുമിപ്പിക്കാതെ ജലീല്‍ പൊട്ടി കരഞ്ഞു .. എന്താണ്
പറയേണ്ടത് എന്നറിയാതെ ജലീലിനെ കെട്ടി പിടിച്ചു കൊണ്ട് സുഹുര്തും അറിയാതെ
കരഞ്ഞു പോയി .....
(സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തം
ദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച്‌ , കുടുംബത്തിന്റെ
സന്തോഷത്തിനു വേണ്ടി അവന്‍ വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .
വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ   വിഷമങ്ങള്‍
മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,
അവന്റെ കുടുംബങ്ങലേക്കാലും , സ്വന്തം ഭാര്യയെക്കാലും .. .........)

writter റഷീദ് എം ആര്‍ കെ

2010 നവംബർ 10, ബുധനാഴ്‌ച

എന്റെ കേരളം

 
എന്റെ നാടായ കേരളം കാണാന്‍ എത്ര ഭാഗിയാണെന്നോ .
എത്രയെത്രെ മരങളും ചെടികളും പൂവുകലുമാണുള്ളത്.
പുഴകള്‍ കാണാന്‍ തന്നെ എന്തു രസമാണ് .
നാട്ടിലെ എന്റെ വീടിന്റെ അടുത്തായി ഒരു പുഴയും
ധാരാളം വയിലുകളും ഉണ്ട് . മഴാകാലത്ത് ആ പുഴയിലും
വയിലുമെല്ലാം വെള്ളം നിറഞ്ഞു‍ കവിഞ്ഞൊഴുകും .
നാട്ടില്‍ അധികവീടുകളിലും പശു , കോഴി , ആട് എന്നിവയൊക്കെയുണ്ടാകും.
കാക്ക , മൈന , തത്ത , മരംകൊത്തി , കുയില്‍ തുടങിയ ധാരാളം
പക്ഷികളെയും എന്റെ കേരളത്തില്‍ കാണാം .
നെറ്റിപ്പട്ടം കെട്ടിയ ആനകളും താലപ്പൊല്ലിയേന്തിയ കുട്ടികളും വാദ്യമേള്വുമോക്കെയുള്ള
ആകോഷയാത്ര കാന്നെണ്ടകാഴ്ചയാണ് . ഇങനെ എതോക്ക്കെ കാഴ്ചകളാണ്
എന്റെ നാട്ടില്‍ കാണുനുള്ളത്

ഒരു ഉപദേശം

മതിലില്‍ ഇരുന്നു പഴം തിന്നുന്ന കുരങ്ങനെ
 പുറകില്‍ നിന്നും കുത്തുമ്പോള്‍ കുരങ്ങന്‍ കയ്യും
 കാലും ഇട്ട് അടിക്കുന്നത്പോലെ പാടുമ്പോള്‍ ഗോഷ്ടികാന്നിക്കുന്ന കേരളത്തിലെ ഒരു പാട്ടുകാരി പരസ്യത്തില്‍ കൂടി കേരളത്തിലെ പത്താം ക്ലാസ്സ്‌ പാസ്സ്‌ ആയ നമ്മുടെ അനുജന്മാരോട് ചോതിക്കുന്നു ഇതിനാ വെറുതെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ്‌ വന്‍ നു പോകുന്നത് എന്ന്‌. രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണ്ട പരസ്യം ആണ് ഇതു. IAS, IPS, ISF, Doctor, Engineer, Agriculture Officer, Village Officer, തുടങ്ങി സാദ ഒരു LD ക്ലാര്‍ക്ക്‌ വരെയുള്ള ആയിരക്കണക്കിന് ജോലിക്ക് PSC കു വേണ്ട യോഗ്യതയുടെ ആദ്യ ചവിട്ടു പടിയാണ് പ്ലസ്‌ ടു. ഇതിനു പകരം മൂന്നാര്‍ കാറ്റെരിംഗ് കോളേജില്‍ ചേര്‍ന്ന് മത്തികറി വെക്കുന്നത് എങ്ങനെ എന്ന്‌ പഠിക്കാനാണ് പാട്ടുകാരി പറയുന്നത്. അല്ലെങ്കില്‍ ഹോട്ടല്‍ മാനേജമെന്റില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷംകൊണ്ട് എങ്ങനെ സാമ്പാര്‍, മോര് കറി വിളമ്പാം, ഹോട്ടലില്‍ താമസ്സിക്കാന്‍ വരുന്നവരുടെ മുന്‍പില്‍ എങ്ങനെ കുനിഞ്ഞു നിന്ന് വരൂ സാര്‍ എന്ന്‌ പറയാം ഇതില്‍ ഡിഗ്രി എടുക്കാന്‍ ആണ് പാട്ടുകാരി പറയുന്നത്. ഓര്‍ക്കുക, മത്തി കറി വെക്കുന്നത് എങ്ങനെ എന്ന്‌ അറിയാന്‍ ലെക്ഷങ്ങള്‍ കൊടുത്തു പഠിക്കാന്‍ പോകണ്ട, കൊച്ചിയിലെ ഹോട്ടല്‍ അശോകായില്‍ നില്‍ക്കുന്ന ഭാര്‍ഗവന്‍ ചേട്ടന് ഒരു 90 വാങ്ങി കൊടുത്താല്‍ മത്തി, ഇറച്ചി, തോരന്‍, സാമ്പാര്‍, എന്ന്‌ വേണ്ട എല്ലാതരം പാചകങ്ങളും മൂന്ന് ദിവസ്സം കൊണ്ട് പഠിപിച്ചു തരും. ഈ ഹോട്ടലില്‍ നിന്നാണ് ജില്ല കലക്ടര്‍, പോലീസ് ഉധ്യൊഗസ്തര്, ജഡ്ജി മുതലാവര്‍ ഭക്ഷണം വാങ്ങുന്നത്. ഈ പരസ്യം പറയുന്ന പാടുകാരിയുടെ കുടമ്പത്തില്‍ ആരും പ്ലസ്‌ ടുവിന് പോകാതെ ഇരിക്കുന്നില്ല. നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഈ പരസ്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം.

പിന്നത്തെ പരസ്യം പത്താം ക്ലാസ്സ്‌ കഴിഞ്ഞു Safety Officer ക്ലാസ്സിനു ചേര് എന്നാണ്. ഇതും കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യം ആണ്. ഗള്‍ഫില്‍ ഒരു Safety Officer കു വേണ്ട അടിസ്ഥാന യോഗ്യത ഡിഗ്രി, Safety Enginering ആണ്. തന്നെയും അല്ല, OSHO സര്‍ട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഒരുത്തനെ Safety Officer ആക്കിയാല്‍ ആ കമ്പനി ആറു മാസ്സത്തിനു ഇടക്ക് എപ്പോ കത്തിയെന്നു ചോതിച്ചാല്‍ മതിയെന്ന്ആണ് കമ്പനി ക്കാര്‍ പറയുന്നത്. അതേപോലെ വഴി തെറ്റിക്കുന്ന മറ്റൊരു പരസ്യം ആണ് ലിഫ്റ്റ്‌. ഓര്‍ക്കുക, ഗള്‍ഫിലുള്ള എല്ലാ ലിഫ്ടും യു‌രോപ്പ്യന്‍ രാജ്യത്തു നിന്ന് പതിനഞ്ചും ഇരുപതും വര്‍ഷത്തെ (gaurenty) ഗരന്ടിയില്‍ ഇറക്കുമതി ചെയ്യുന്നതാണ്. അത് കേട് വന്നാല്‍ യൂറോപ്യന്‍ രാജ്യതു നിന്ന് തന്നെ വന്നു ശെരിയാക്കി കൊടുക്കും. അതുകൊണ്ട് പുതു തലമുറ വഴിതെറ്റി അവരുടെ ഭാവി കോഞ്ഞാണ്ട ആകാതെ ജാഗ്രത പാലിക്കണം. PSC ടെസ്റ്റ് നുള്ള യോഗ്യത നേടാന്‍ ഉപദേശിക്കുക. എന്നിട്ട് അവര്‍ക്ക് ഇഷ്ടപെട്ട മേഖലയില്‍ ജോലി നേടാന്‍ ഉപദേശിക്കുക. എല്ലാ പുതു തലമുറക്കും എല്ലാ ഭാവുങ്ങളും നേരുന്നു
 
ഹമീട്നടുവട്ടം