2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

തളരാത്ത പ്രണയം

പ്രണയത്തിന്റെ അതിതീവ്രമായ ആ മുഹൂര്‍ത്തത്തില്‍ ഒരുപക്ഷേ സന്തോഷംകൊണ്ട്‌ ദൈവത്തിന്റെ കണ്ണുനിറഞ്ഞുകാണും. പ്രേമം അനശ്വരമാണെന്ന്‌ ലോകത്തെ കാണിച്ചു കൊടുക്കാന്‍ ദൈവത്തിന്‌ ഇതിലും വലിയൊരു തെളിവു കിട്ടില്ലല്ലോ. ജൂണ്‍ 29ന്‌ കൊല്ലത്തെ ഉണ്ണീശോ പള്ളിയില്‍ നടന്നത്‌ ഒരു സാധാരണ വിവാഹമായിരുന്നില്ല. വരന്‍ വധുവിന്റെ കൈ പിടിച്ചല്ല വന്നത്‌. സന്ധ്യയെ കൈകളില്‍ കോരിയെടുത്താണ്‌ ജഗദീഷ്‌ ദേവാലയത്തില്‍നിന്നു പുറത്തേയ്‌ക്ക് വന്നത്‌. പോളിയോ ബാധിച്ച്‌ രണ്ടു കാലും തളര്‍ന്ന പെണ്‍കുട്ടിയെയാണ്‌ ജഗദീഷ്‌ ഒന്‍പതുവര്‍ഷം പ്രണയിച്ചതും ജീവിതത്തിലേക്ക്‌ കൂടെ കൂട്ടിയതും.
അടുത്തടുത്ത സ്‌ഥലങ്ങളില്‍ ജനിച്ചുവളര്‍ന്നവരാണ്‌ ജഗദീഷും സന്ധ്യയും. ബാല്യത്തിലേ പരസ്‌പരം അറിയുന്നവര്‍. എല്ലാവരും സഹതാപക്കണ്ണുകൊണ്ട്‌ നോക്കിയിരുന്ന പെണ്‍കുട്ടി. സമപ്രായക്കാര്‍ ഓടിക്കളിക്കുമ്പോള്‍ വീട്ടിലിരുന്ന്‌ സങ്കടത്തോടെ നോക്കാനായിരുന്നു സന്ധ്യയുടെ വിധി. ഒരു വയസില്‍ വില്ലനായെത്തി കാലു തളര്‍ത്തിക്കളഞ്ഞത്‌ പോളിയോ വാക്‌സിനാണ്‌. സ്‌കൂളിലേക്കുള്ള യാത്രകള്‍ ഓട്ടോറിക്ഷയിലായിരുന്നു. സ്‌കൂളും വീടും മാത്രമായിരുന്നു സന്ധ്യയുടെ ലോകം.
ൈപ്രമറി ക്ലാസുകളില്‍ മാത്രമേ വീടിനടുത്ത്‌ പഠിച്ചുള്ളൂ. പിന്നീട്‌ പ്ലസ്‌ടുവരെ പത്തനാപുരത്തെ ആശാഭവനില്‍. അദ്ധ്യാപകരും കൂട്ടുകാരും സന്ധ്യയെ സ്‌നേഹത്തോടെ വിളിച്ചത്‌ മാമ്മോദീസ പേരായ ലൂര്‍ദ്ദ്‌ മേരിയെന്നാണ്‌. ജഗദീഷിനെ എങ്ങനെയാണ്‌ പരിചയപ്പെട്ടതെന്ന്‌ ചോദിക്കുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ നാണം വിരിഞ്ഞു. എല്ലാം ജഗദീഷ്‌ പറയുമെന്നായിരുന്നു മറുപടി.
''ബോര്‍ഡിംഗില്‍നിന്ന്‌ അവധിക്ക്‌ വരുമ്പോള്‍ സന്ധ്യയെ കാണാറുണ്ടായിരുന്നു. അന്നേ സഹതാപത്തിലുപരി ഇഷ്‌ടമായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരി വഴി എന്റെ ഇഷ്‌ടം അറിയിച്ചു. മറുപടി ഒന്നും കിട്ടിയില്ല. ഓണത്തിനും ക്രിസ്‌മസിനുമൊക്കെയേ നാട്ടിലെത്താറുള്ളൂ. കൂട്ടുകാരോടൊക്കെ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ തമാശ പറയുന്നതാണെന്നാണ്‌ എല്ലാവരും കരുതിയത്‌.'' ജഗദീഷ്‌ പറയുന്നു.
''വെറുതെ തമാശയ്‌ക്ക് ഇഷ്‌ടമാണെന്നു പറഞ്ഞ്‌, പിറകെ നടക്കാനാണെന്ന്‌ അറിയില്ലല്ലോ. ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല. കൂട്ടുകാരിയാണ്‌ ഞങ്ങളുടെയിടയില്‍ ഹംസമായത്‌. ഞാന്‍ എത്ര നിരുത്സാഹപ്പെടുത്തിയിട്ടും പിന്‍മാറില്ലെന്ന മനസിലായി. എന്റെ കുറവുകളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ട്‌ ഒരു ജീവിതം വച്ചുനീട്ടുമ്പോള്‍ അത്‌ തള്ളിക്കളയാന്‍ തോന്നിയില്ല.'' സന്ധ്യയുടെ വാക്കുകളില്‍ കൃതാര്‍ഥത.
"സ്‌നേഹം ആത്മാര്‍ത്ഥതയോടെയാണെന്ന്‌ തോന്നിയപ്പോള്‍ തിരിച്ചും ഇഷ്‌ടമാണെന്ന്‌ കൂട്ടുകാരിയോട്‌ പറഞ്ഞു. ഫോ ണ്‍വിളിയും കത്തുമില്ല. അവധിക്ക്‌ വല്ലപ്പോഴും വരുമ്പോള്‍ ദൂരെനിന്നു കാണും. ചിലപ്പോള്‍ രണ്ടുവാക്ക്‌ സംസാരിക്കും. ഇടയ്‌ക്ക് ഹോസ്‌റ്റലിലേക്ക്‌ വിളിക്കും. പ്ലസ്‌ടു കഴിഞ്ഞതോടെ കൊല്ലത്ത്‌ കമ്പ്യൂട്ടര്‍ കോഴ്‌സിന്‌ ചേര്‍ന്നു. പുറത്തുവച്ച്‌ ഇടയ്‌ക്ക് കാണും, സംസാരിക്കും. സ്‌നേഹം കൂടുതല്‍ തീവ്രമായി തുടങ്ങിയത്‌ ഈ സമയത്താണ്‌; എന്തു വന്നാലും പിരിയില്ല, ഒരുമിച്ച്‌ ജീവിക്കണം എന്ന്‌ തീരുമാനമെടുത്തതും.'' ജഗദീഷിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച്‌ സന്ധ്യ പറയുന്നു.




''സന്ധ്യയുടെ അച്‌ഛന്റെ വള്ളത്തിലായിരുന്നു കടലില്‍ പോയിരുന്നത്‌. എനിക്കന്ന്‌ 20 വയസേ കാണൂ. മോളേ ഇഷ്‌ടമാണ്‌, വിവാഹം കഴിക്കാന്‍ താല്‌പര്യമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ഇവരുടെ വീട്ടില്‍ വലിയ പ്രശ്‌നമായി. വള്ളത്തില്‍നിന്ന്‌ എന്നെ ഒഴിവാക്കി. എന്നാലും ഞങ്ങള്‍ തമ്മില്‍ ഇടയ്‌ക്കിടെ കാണും. ക്ലാസിന്‌ പുറത്തുപോയി തനിയെ സംസാരിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഞങ്ങള്‍ ഐസ്‌ക്രീം പാര്‍ലറില്‍ പോയി. കുറച്ചുനേരം സംസാരിച്ചിരുന്നു. സന്ധ്യയ്‌ക്ക് രണ്ട്‌ അനിയന്‍മാരും ഒരു അനുജത്തിയുമാണ്‌. പുറത്തുപോയത്‌ ഇവളുടെ വീട്ടിലറിഞ്ഞ്‌ ആകെ പ്രശ്‌നമായി. പിന്നീട്‌ അങ്ങനെയുള്ള സാഹസത്തിനൊന്നും മുതിര്‍ന്നില്ല.
വള്ളത്തില്‍നിന്ന്‌ പുറത്താക്കിയതോടെ കൊല്ലത്ത്‌ നില്‌ ക്കാന്‍ താല്‌പര്യമില്ലാതായി. മംഗലാപുരത്തുപോയി. അവിടെയും മത്സ്യബന്ധനം തന്നെ. ഇവിടെയുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. തമ്മില്‍ കാണാതായിരുന്നപ്പോഴാണ്‌ സന്ധ്യയോടുള്ള ഇഷ്‌ടത്തിന്റെ ആഴം മനസിലായത്‌. മൂന്നും നാലും മാസം കൂടുമ്പോഴേ നാട്ടില്‍ വരാറുള്ളൂ. മംഗലാപുരത്തുനിന്ന്‌ ആഴ്‌ചയിലൊരിക്കല്‍ ഫോണ്‍ ചെയ്യും. കൂട്ടുകാരും വീട്ടുകാരും ആദ്യം ഈ ബന്ധത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഞാനതില്‍നിന്ന്‌ പിന്‍മാറില്ലെന്നുറപ്പായതോടെ ഒന്നും പറയാതെയായി.
സന്ധ്യയുടെ വീട്ടുകാര്‍ക്ക്‌ ഈ ബന്ധത്തെ അന്നും ഇന്നും ഇഷ്‌ടമായിരുന്നില്ല. സ്വാഭാവികമായി വീട്ടിലും എതിര്‍പ്പുണ്ടായി. മകന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക? അവസാനം എന്റെ ആഗ്രഹം മനസിലാക്കി എല്ലാ കാര്യങ്ങളിലും അവരെന്റ കൂടെ നിന്നു.
ഇതിനിടെ കണ്‍മുമ്പിലൂടെ കടന്നുപോയത്‌ ഒന്‍പത്‌ വര്‍ഷം. എന്തുവന്നാലും സന്ധ്യയുടെ വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ലെന്ന്‌ മനസിലായി. എന്നാലും എന്റെ വീട്ടുകാരെ അയച്ച്‌ വിവാഹാലോചന നടത്തി."കാലുവയ്യാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ താല്‌പര്യമില"്ല എന്നായിരുന്നു മറുപടി. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത്‌ സന്ധ്യയെ മാത്രമായിരിക്കുമെന്ന്‌ ഞാനും തീരുമാനിച്ചു.


വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഞങ്ങളുടെ ഇഷ്‌ടം അറിയാമായിരുന്നു. കഴിഞ്ഞ ക്രിസ്‌മസിന്‌ ആദ്യമായി ഞാനവള്‍ക്കൊരു സമ്മാനം കൊടുത്തു. ഉണ്ണീശോയുടെയും മാതാവിന്റെയും യൗസേപ്പ്‌ പിതാവിന്റെയും പടമുള്ള ഒരു ക്രിസ്‌മസ്‌ കാര്‍ഡ്‌. ഞാന്‍ വളരെയധികം നിര്‍ബന്ധിച്ചതിനുശേഷമാണ്‌ ഇവള്‍ അത്‌ വാങ്ങിയത്‌.
"വേറെയാരെയും പ്രേമിക്കാന്‍ തോന്നിയില്ലേ. നടക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടി മാത്രമേ നിന്റെ കണ്ണില്‍പ്പെട്ടുള്ളല്ലോ?"എന്ന്‌ ചോദിച്ചവരുണ്ട്‌. സന്ധ്യയെ എനിക്കിഷ്‌ടപ്പെട്ടു. ഇവളുടെ കുറവുകള്‍ അറിഞ്ഞുകൊണ്ടാണ്‌ ഞാന്‍ സ്‌നേഹിച്ചത്‌. അതെന്താണെന്നറിയില്ല. ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം അവളുടെ കാലുകള്‍ക്ക്‌ എന്തെങ്കിലും പറ്റിയാലും സഹിക്കേണ്ടേ. അതുപോലെയാണെന്ന്‌ കരുതിയാല്‍ പോരേ. ദൈവവിശ്വാസിയാണ്‌ ഞാന്‍. അദ്ധ്വാനിക്കാന്‍ ആരോഗ്യവുമുണ്ട്‌. അതുള്ളിടത്തോളം സന്ധ്യയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വാസവുമുണ്ട്‌.
"ആ ബോധ്യത്തിലാണ്‌ വിവാഹാഭ്യര്‍ത്ഥന നടത്തിയത്‌. അവര്‍ എതിര്‍ത്തു. മെയ്‌മാസത്തില്‍ സന്ധ്യ ഫോണില്‍ വിളിച്ച്‌ "എന്നെ കൂട്ടിക്കൊണ്ടുപോകണം. അല്ലെങ്കില്‍ ആത്മഹത്യചെയ്യും" എന്നു പറഞ്ഞതോടെ ഒന്നും ആലോചിച്ചില്ല. കൂട്ടുകാരെയും കൂട്ടി സന്ധ്യയെ വിളിച്ചുകൊണ്ടു പോന്നു.
"ഇനി സന്ധ്യയുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി എന്തായാലും വിവാഹം നടക്കില്ലെന്നു മനസിലായി. ആദ്യം എതിര്‍ത്തെങ്കിലും എന്റെ മാതാപിതാക്കളും കൂട്ടുകാരും എല്ലാം കാര്യത്തിലും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളെയും അയല്‌പക്കംകാരെയും വിളിച്ച്‌ ചെറിയൊരു സദ്യയൊരുക്കി. കേട്ടറിഞ്ഞ്‌ കുറേപ്പേരെത്തി. എങ്ങനെയാണെന്നറിയില്ല പിറ്റേ ദിവസം പത്രത്തിന്റെ ഒന്നാം പേജില്‍ പളളിയില്‍ സന്ധ്യയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ വന്നു. എത്ര പേരാണ്‌ നമ്പര്‍ തേടിപ്പിടിച്ച്‌ വിളിച്ചത്‌! ഇക്കാലത്തും നല്ല മനസുളളവരുണ്ടല്ലോ, ഫോട്ടോ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നാണ്‌ എല്ലാംവര്‍ക്കും പറയാനുണ്ടായിരുന്നത്‌. സന്ധ്യയ്‌ക്കൊരു ജീവിതം കൊടുത്തത്‌ വലിയ ത്യാഗമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല.ആദ്യമായിട്ട്‌ ഇഷ്‌ടം തോന്നിയ പെണ്‍കുട്ടി എന്നും കൂടെയുണ്ടാകണമെന്നു തോന്നി.
"പത്രത്തില്‍ വന്നതോടെ കാലു ചികിത്സിച്ച്‌ ശരിയാക്കാന്‍ റോട്ടറി ക്ലബ്ലുകള്‍ സഹായം വാഗ്‌ദാനം ചെയ്‌തു. ക്രച്ചസ്‌ വാങ്ങി തരാമെന്നു പറഞ്ഞു. പക്ഷേ ക്രച്ചസ്‌ ഉപയോഗിക്കാനുളള ആരോഗ്യം സന്ധ്യയുടെ കാലുകള്‍ക്ക്‌ ഇല്ല. ഏറ്റവും വലിയ സങ്കടം കല്യാണത്തിന്‌ സന്ധ്യയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെന്നതാണ്‌. ''
ജഗദീഷ്‌ പറയുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ സങ്കടം നിറയുന്നു. '' അവര്‍ വരുമായിരിക്കും. കല്യാണശേഷം ഞങ്ങള്‍ ഊട്ടിയ്‌ക്കു പോയി കേട്ടോ. സന്ധ്യയുടെ ആദ്യ ഊട്ടി യാത്ര. നടക്കാന്‍ പറ്റില്ലാത്തതുകൊണ്ട്‌ വല്ലപ്പോഴുമേ യാത്ര പോകാറുളളൂ. അടുത്തൊരു കാത്തലിക്‌ പ്രസില്‍ സന്ധ്യയ്‌ക്കു ഡി.റ്റി. പി ജോലി കിട്ടിയിട്ടുണ്ട്‌. ഓട്ടോയിലാണു യാത്ര.എന്നും ഈ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാ ന്‍ അനുഗ്രഹിക്കണമേയെന്ന്‌ മാത്രമേ പ്രാര്‍ത്ഥനയുളളൂ. ''


ചെറിയ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കില്‍ പങ്കാളിയെ ഉപേക്ഷിക്കണമെന്നു തോന്നുന്നവര്‍ക്കു മുന്നില്‍ ജഗദീഷ്‌ ചെയ്‌തതു വലിയ കാര്യമാണ്‌.

 
 
ഹമീട്നടുവടം

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...




കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.


ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍



പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.



മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.


പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍


മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.



ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.



മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.



ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.



കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.



ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.


ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.


വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.


ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.



ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.



പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.



ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.
താങ്ക്സ് : മാതൃഭൂമി 

എനിക്ക് ജീവിതം പ്ലാന്‍ ചെയ്യാന്‍ കഴിയുമോ?

ഈ വര്‍ഷം പുതിയ വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ നിങ്ങള്‍? അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങിക്കാന്‍ പ്ലാനുണ്ടോ? ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നന്നായിരിക്കും...

മനസ്സില്‍ സ്വപ്‌നം എപ്പോഴുമുണ്ടായിരിക്കണം. എങ്കില്‍ ആഗ്രഹം യാഥാര്‍ത്ഥ്യമായി നിങ്ങള്‍ക്കടുത്തേക്ക് വരും. വരുന്നതുപോലെ വരട്ടെ എന്നാണ് ആലോചനയെങ്കില്‍ അറിയുക നിങ്ങള്‍ ആഗ്രഹിക്കുന്നതു നേടാനേ ആവില്ല. അല്‍പം ആസൂത്രണം കൂടിയുണ്ടെങ്കില്‍ പുതുവര്‍ഷം വിജയകരമാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
പുതിയ വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ധര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, കരിയര്‍ ഗൈഡന്‍സ് വിദഗ്്ദ്ധര്‍, മനശാസ്ത്ര വിദഗ്ധര്‍, ജീവിത വിജയം കൈവരിച്ചവര്‍ തുടങ്ങി 25 ലേറെപ്പേരോട് 'ഗൃഹലക്ഷ്മി' അഭിപ്രായങ്ങള്‍ തിരക്കി. ഈ വര്‍ഷം എങ്ങനെ വിജയകരമാക്കാം? എങ്ങനെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം? എന്തുതരം ആസൂത്രണങ്ങളാണ് കൈക്കൊള്ളേണ്ടത്? പൊതുവില്‍ എല്ലാവരും തന്നെ സമാനങ്ങളായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് നല്‍കിയത്.

കഴിഞ്ഞവര്‍ഷത്തെ ഒരു വിജയകഥ നോക്കാം. രണ്ടു ചെറുപ്പക്കാര്‍- രാജീവും ബിനിലും. കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛവരുമാനത്തിന് പണിയെടുത്തിരുന്നവരാണ് ഇരുവരും. കൈയില്‍ തുശ്ചമായ തുക മാത്രം. ഈ വര്‍ഷം തുടങ്ങുന്നതിനുമുമ്പായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനുള്ള ശ്രമമായിരുന്നു പിന്നീട്. തങ്ങളുടെ നാട്ടില്‍ ഒരു വലിയ രീതിയിലുള്ള ബേക്കറിയായിരുന്നു ഇരുവരുടെയും മനസ്സില്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ പുതിയ സ്ഥാപനങ്ങള്‍ വരുന്നതും ആളുകളുടെ ജീവിത നിലവാരം ഉയരുന്നതും തിരിച്ചറിഞ്ഞുള്ള ശ്രമമായിരുന്നു അത്. ഇരുവരും ആദ്യം ചെയ്തത് എന്ത് ബിസിനസ് ചെയ്യണം എന്നതില്‍ കൃത്യമായ ധാരണയില്‍ എത്തി. രണ്ടാമത് എത്രത്തോളം സാമ്പത്തികം ആവശ്യമാണെന്ന കണക്ക് കൂട്ടി. പണം എങ്ങനെ സംഘടിപ്പിക്കാം, ആരെയൊക്കെ പങ്കെടുപ്പിക്കാം എന്നു കൃത്യമായി വിലയിരുത്തി. സ്ഥാപനം തുടങ്ങാന്‍ പറ്റിയ സ്ഥലവും അതിനുനല്‍കേണ്ട തുകയും മനസ്സിലാക്കി. വലിയ ഒരു ബേക്കറി ശൃംഖലയുടെ ഫ്രാഞ്ചൈസി എടുക്കുന്നതാണ് മെച്ചമെന്ന് തിരിച്ചറിഞ്ഞു. മനസ്സില്‍ ഉണ്ടായിരുന്നത് നടപ്പാക്കാന്‍ മാത്രമായിരുന്നു ശ്രമം. ഓഗസ്റ്റ് മധ്യത്തില്‍ സ്വപ്‌നം പൂവണിഞ്ഞു. ഇപ്പോള്‍ നല്ല കച്ചവടം. കടംമേടിച്ചതെല്ലാം വീട്ടിയിരിക്കുന്നു.
''അടുത്തവര്‍ഷം ഞങ്ങളുടെ ശ്രമം പുതിയ രണ്ട് ഷോപ്പുകള്‍ കൂടി തുടങ്ങാനാണ്. ഒന്ന് ആലുവയിലും മറ്റൊന്ന് പെരുമ്പാവൂരിലും. രണ്ടിടത്തും കെട്ടിടത്തിന് അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. ഒന്ന് മാര്‍ച്ചിലും അടുത്തത് ജൂണിലും തുടങ്ങും''-ബേക്കറിയിലെ തിരക്കിനിടയില്‍ രാജീവ് പറഞ്ഞു.
ബേക്കറി നടത്തിപ്പില്‍ ചെറുപ്പക്കാര്‍ വിജയിച്ചതിന് കാരണം വിദഗ്ധര്‍ നിരത്തി: ഇരുവര്‍ക്കും സ്വപ്‌നമുണ്ടായിരുന്നു, കൃത്യമായ പ്ലാനിംഗ് നടത്തി. (സാധ്യതകളെപ്പറ്റിയുള്ള പഠനം മുതല്‍ സാമ്പത്തിക കാര്യങ്ങള്‍ വരെ), ചിട്ടയായി ചുവടുകള്‍ വച്ചു, സ്ഥിരോത്സാഹം ഉണ്ടായി, സ്വപ്‌നം വിജയിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
വരുമാനം നോക്കി ഫാമിലി ബജറ്റ്
ഇത് വിലക്കയറ്റത്തിന്റെയൂം സാമ്പത്തിക മാന്ദ്യത്തിന്റെയും കാലമാണ്. വരും വര്‍ഷവും വിലക്കയറ്റം തുടരുമെന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാവും ഉചിതം.
വരുമാനത്തെപ്പറ്റി കൃത്യമായി ധാരണയുണ്ടായിരിക്കുക.
ഹൃസ്വകാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും മനസ്സിലാക്കുക
ഹൃസ്വകാല ലക്ഷ്യങ്ങളെ ആദ്യം പരിഗണിക്കുക. പക്ഷേ, ദീര്‍ഘകാല ലക്ഷ്യങ്ങളെ സഹായിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യുക.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി ബജറ്റ് തയ്യാറാക്കുക. ഓരോ മാസവും നിശ്ചിത തുക മിച്ചം കണ്ടെത്താവുന്ന വിധത്തില്‍ വേണം ബജറ്റ് തയ്യാറാക്കാന്‍.
രോഗം, ആശുപത്രി ചെലവ് തുടങ്ങിയ അവിചാരിതമായ ആവശ്യങ്ങള്‍ക്കു പണം നീക്കി വച്ചുകൊണ്ടുവേണം എന്തും ആസൂത്രണം ചെയ്യാന്‍.

ബജറ്റില്‍ ഉള്‍പ്പെടാത്ത അനാവശ്യ ആഡംബരങ്ങളും പാഴ്‌ചെലവുകളും ഒഴിവാക്കുക
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ അന്വേഷണവും ശ്രമവും ഉണ്ടാവണം.
നിങ്ങള്‍ കടക്കാരനാണെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക. കടത്തില്‍ നിന്ന് മോചനം നേടുന്നതിന് ഊന്നല്‍ നല്‍കുക.


സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:

വീടു വയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീട് നടത്താം എന്നു കരുതി മാറ്റി വയ്ക്കുന്നത് മണ്ടത്തരമാണ്. കുതിച്ചുയരുന്ന സാധനങ്ങളുടെയും സ്ഥലത്തിന്റെയും വില നിങ്ങളുടെ സ്വപ്‌നത്തെ വരും വര്‍ഷം അപ്രാപ്യമാക്കി മാറ്റാം.






സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ നിന്ന് വായ്പ വാങ്ങുന്നത് കഴിവതും ഒഴിവാക്കുക.






അനാവശ്യ ആഡംബരങ്ങള്‍ക്കു പകരം ഭൂമിയുള്‍പ്പടെയുള്ള വസ്തുവകകളില്‍ പണം നിക്ഷേപിക്കുന്നതാണ് നല്ലത്. വിലയിടിയുന്ന/മൂല്യശോഷണം സംഭവിക്കുന്ന വസ്തുക്കള്‍ക്കായി പണം അധികം മുടക്കുന്നത് ബുദ്ധിയല്ല.






പരസ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്. എളുപ്പത്തില്‍ ജോലി, വീട്, കാര്‍ എന്നിങ്ങനെയുള്ള പല പരസ്യങ്ങളും നമ്മെ വഴിതെറ്റിക്കും. അല്ലെങ്കില്‍ കടക്കെണിയിലാക്കും. ശ്രദ്ധിച്ചുവേണം പരസ്യങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് നടത്താന്‍.


അഭിരുചിക്കനുസരിച്ച് ജോലി


ആദ്യം സ്വയം അഭിരുചി കണ്ടെത്തുക. കുട്ടികള്‍ക്ക് സ്വയം തങ്ങളുടെ അഭിരുചി കണ്ടെത്താന്‍ അവസരം ഒരുക്കുകയാണ് മാതാപിതാക്കള്‍ വേണ്ടത്. (യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് പ്ലാനിംഗ് വേണ്ടത് എന്ന് മനശാസ്ത്ര വിദഗ്ധനായ ഡോ.സി.പി. സോമനാഥിനെപ്പോലുള്ളവര്‍ പറയുന്നത്). താല്‍പര്യമില്ലാത്ത പഠനവും കരിയറും തെരഞ്ഞെടുക്കരുത്.






തങ്ങളുടെ സ്വഭാവത്തിനും പ്രകൃതത്തിനും അനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കുന്നതാണ് നല്ലത്.






ഇടനിലക്കാരും ഏജന്റുമാരും പറയുന്നത് വിശ്വസിക്കാതെ നേരിട്ട് തന്നെ പോയി സ്ഥാപനത്തിനെ പറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ച ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ.






രക്ഷിതാക്കള്‍ക്കായി വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:


പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.






മനസ്സിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.






മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്‍ദേശിക്കേണ്ടത്. സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം.


മക്കള്‍ക്ക് നിര്‍ദേശിക്കുകയും അല്ലെങ്കില്‍ മക്കള്‍ തിരഞ്ഞെടുത്ത കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം. അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചിലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.






തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും കഴിവുകളെയും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.


അന്യസംസ്ഥാനങ്ങളിലെ കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍






സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ, നാക് അക്രഡിറ്റീഷന്‍ ഉണ്ടോ, പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പടെ ജോലി സാധ്യതകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.






മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു. അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ, റാങ്കുകള്‍ ലഭിക്കാറുണ്ടോ, ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ. മുമ്പ് റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍






സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ, ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ, കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും, തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍






സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്, സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ, ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍.






ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്, ഗതാഗത സൗകര്യം എത്രത്തോളമുണ്ട് (ട്രെയിന്‍,ബസ് സര്‍വീസുകളെ ആശ്രയിക്കാവുന്ന ദൂരത്താണോ) തുടങ്ങിയ കാര്യങ്ങള്‍


വിദേശപഠനം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:


വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന സര്‍വകാലാശാലയെയും കോഴ്‌സുകളെയും പറ്റി വ്യക്തമായ ധാരണ.






ജോലി-സാമ്പത്തിക സാധ്യതകള്‍






ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങള്‍






പഠിക്കുന്ന കോഴ്‌സിന് ഇന്ത്യയിലുള്ള അംഗീകാരം






സര്‍വകലാശാല നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് ഫൗണ്ടേഷനുകള്‍ നല്‍കുന്ന സാമ്പത്തിക സഹായം എന്നിവയെപ്പറ്റി അറിവ്






വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത.






കോഴ്‌സിനുവേണ്ടി പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷം.


ആരോഗ്യത്തിന് മുന്‍കരുതല്‍


ഓരോ കുടുംബത്തിനും വ്യക്തിക്കും കൃത്യമായ ഹെല്‍ത്ത്പ്ലാനിംഗ് ആവശ്യമാണെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ബി. പത്മകുമാറും മനശാസ്ത്ര വിദഗ്ധനായ ഡോ. പി.പി. വിജയിനെപ്പോലുള്ളവരും പറയുന്നത്.






രോഗം എപ്പോള്‍ വേണമെങ്കിലും വരാം. അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. കൃത്യമായ മുന്‍കരുതല്‍ എടുക്കുന്നില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക പ്ലാനിംഗ് മൊത്തം തെറ്റും. കടക്കെണിയലകപ്പെടുന്നതാവും ഫലം. അല്‍പം മുന്‍കരുതലുണ്ടെങ്കില്‍ ആരോഗ്യതകരാറുകളെയും അസുഖങ്ങളെയും നേരിടാന്‍ ഭയപ്പെടേണ്ടതില്ല.






ഒരു നിശ്ചിത തുക ഓരോ മാസവും ആരോഗ്യകാര്യങ്ങള്‍ക്കായി നീക്കി വെയ്ക്കുക






ആരോഗ്യ ഇന്‍ഷുറസ് എടുക്കുക. പ്രഷര്‍, ഷുഗര്‍ തുടങ്ങിയ തകരാറുള്ളവര്‍ കൃത്യമായ ഇടവേളയില്‍ ഡോക്ടറെ കാണുക.






മരുന്ന് മുടങ്ങാത്ത വിധത്തില്‍ നേരത്തെ ശേഖരിച്ചുവയ്ക്കുക






കൃത്യമായ ആരോഗ്യനിഷ്ഠ ഭക്ഷണ കാര്യത്തില്‍ പാലിക്കുക. രോഗം വരുത്താനിടയുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുകയോ, കുറക്കുകയോ ചെയ്യുക.






ദിനചര്യകളില്‍ കൃത്യതയും നിശ്ചിത രീതിയും പാലിക്കുക






വ്യായാമം മുടക്കാതിരിക്കുക.






ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.






രോഗം പിടിപെടുന്നു എന്നറിയുമ്പോള്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.






ഉല്ലാസയാത്രകള്‍ നടത്തുക.


നല്ലത് മാത്രം ചിന്തിക്കുക


കുടുംബബന്ധം ഊഷ്മളവും സന്തോഷകരമാക്കുകയുമാണ് ഈ പുതുവര്‍ഷത്തില്‍ ചെയ്യാനാവുന്ന നല്ല കാര്യങ്ങളില്‍ ഒന്ന്. അനാവശ്യ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കിയാല്‍ തന്നെ സന്തോഷകരമായ ജീവിതം സാധ്യമാകും.






മിക്കകുടുംബങ്ങളിലും ബന്ധങ്ങള്‍ തകരാറിലാവാന്‍ കാരണം പങ്കാളിയുടെ ഗുണങ്ങള്‍ കാണാതെ ഏപ്പോഴും അവരുടെ നെഗറ്റീവ് വശങ്ങളെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ്.






''വല്ലപ്പോഴും അല്‍പം മദ്യപിക്കുന്ന ഭര്‍ത്താവിനെ ഭാര്യ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു. മറ്റൊരിടത്ത് ഭര്‍ത്താവിനെ സഹപ്രവര്‍ത്തകയുമായോ പെണ്‍സൃഹൃത്തുക്കളുമായോ ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് ശല്യപ്പെടുത്തുന്നു. രണ്ട് സംഭവങ്ങളിലും സംഭവിക്കാന്‍ സാധ്യതയുള്ളത് ഒന്നുകില്‍ അയാള്‍ മുഴുക്കുടിയിലേക്ക് നീങ്ങും. അല്ലെങ്കില്‍ സഹപ്രവര്‍ത്തകയുമായി അരുതാത്ത ബന്ധത്തിലേക്കോ നീങ്ങും. ഉപബോധ മനസ്സ് അങ്ങനെയേ മനുഷ്യരെ നയിക്കൂ''- ഡോ. വിജയന്‍ പറയുന്നു.






പങ്കാളിയുടെ നല്ല ഗുണങ്ങളെപ്പറ്റി പറയുകയും ഇടയ്ക്ക് അതില്‍ പ്രശംസിക്കുകയും ചെയ്താല്‍ തന്നെ ജീവിത സാഹചര്യം മാറും. കുടുംബവിജയം ഉള്ളൊരാള്‍ക്കേ ജീവിത വിജയവും സാധ്യമാക്കാനാവൂ എന്ന സത്യമാണ് പൊതുവില്‍ മനശാസ്ത്ര വിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും മുന്നോട്ടു വച്ചത്.


ആത്മവിശ്വാസം മനസില്‍ ഉറപ്പിക്കുക


പരാജയങ്ങളെയും തിരിച്ചടികളെയും മറികടക്കുന്നതിന് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:






പരാജയങ്ങള്‍ നമ്മളുടെ തന്നെ വീഴ്ചകളില്‍ നിന്നാണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുക.






മനസ്സ് ആദ്യം ശാന്തമാക്കുക. ഒരു പരാജയവും ശാശ്വത മല്ലെന്നുള്ള ബോധ്യമാണ് ഉള്ളില്‍വേണ്ടത്.






ആത്മവിശ്വാസം മനസില്‍ ഉറപ്പിക്കുക. ശുഭാപ്തി വിശ്വാസമുണ്ടായിരിക്കണം.






വലിയ വിജയങ്ങള്‍ കൈവരിച്ചവരെല്ലാം നൂറുകണക്കിന് പരാജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുവന്നത് എന്നത് മനസിലുണ്ടാവണം.






പരാജയത്തെയും തിരിച്ചടിയെയും ശാസ്ത്രീയമായി വിശകലനം ചെയ്യുക. എന്തുകൊണ്ട് തിരിച്ചടികള്‍ സംഭവിച്ചു എന്ന് കൃത്യമായി വിലയിരുത്തുക. പ്രാവീണ്യമുള്ളവരുടെ ഉപദേശങ്ങളും സ്വീകരിക്കാവുന്നതാണ്.






തനിക്കെങ്ങനെ പരാജയത്തെ മറികടക്കാം എന്ന് ശാന്തമായി ചിന്തിക്കുക.






ചെറുതും കൈയിലൊതുങ്ങുന്നതുമായ നീക്കങ്ങള്‍ നടത്തുക. മിക്കപ്പോഴും താല്‍ക്കാലിക പരാജയമേല്‍ക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായതുകൊണ്ട് തന്നെ തെറ്റായ ചുവടുകളും വലിയ റിസ്‌കുകളും ഏറ്റെടുക്കും. അത് അപകടമാണ്.

ചെറിയ ചുവടുകള്‍ കൃത്യമാണെന്നും വിജയത്തിലേക്കാണ് നീങ്ങുന്നത് എന്നും ഉറപ്പായ ശേഷം മാത്രം വലിയ ചുവടുകള്‍ വയ്ക്കുക.

മനസില്‍ വിജയം മാത്രം സ്വപ്‌നം കാണുക. കഴിഞ്ഞ കാല പരാജയത്തില്‍ മനസ് ഒട്ടും കേന്ദ്രീകരിക്കരുത്.

തിരിച്ചടി കാലത്ത് യഥാര്‍ത്ഥ മിത്രങ്ങളെ കണ്ടെത്തുക പ്രധാനമാണ്.
കടപ്പാട്  : മാതൃഭൂമി

ഇനി ക്യാമറ പ്രൊജക്ടറുകളും







നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയിലെടുത്ത പുതിയ ചിത്രങ്ങളോ വീഡിയോയോ സുഹൃത്തുക്കളെയോ ബന്ധുക്കളെ കാണിക്കണമെങ്കില്‍ ഇനി ടിവിയോ കമ്പ്യൂട്ടറോ വേണമെന്നില്ല. ക്യാമറ മാത്രം മതി. ഭിത്തിയിലോ ഒരു സ്‌ക്രീനിലോ ക്യാമറയില്‍ നിന്ന് നേരിട്ടു തന്നെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്ത് കാട്ടാം. ക്യാമറ നിര്‍മ്മാണരംഗത്തെ വന്‍കിട കമ്പനികളിലൊന്നായ നിക്കോണ്‍ ആണ് മിനി പ്രൊജക്ടര്‍ അടങ്ങിയ കൂള്‍പിക്‌സ് ക്യാമറ S1100pj പുറത്തിറക്കുന്നത്.






ചെറിയ കോണ്‍ഫറന്‍സുകള്‍ക്കും ക്ലാസ്സുകള്‍ക്കും വലിയ പ്രൊജക്ടറുകള്‍ താങ്ങിപ്പിടിച്ചുപോവുന്ന രീതിയും ഇതോടെ ഒഴിവാക്കാം. പ്രൊജക്ടറില്‍ ഡിസ്‌പ്ലേ ചെയ്യാനുദ്ദേശിക്കുന്ന വീഡിയോയും ചിത്രങ്ങളും ക്യാമറയുടെ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം മതി. ബാക്കിജോലികളെല്ലാം ക്യാമറ നോക്കിക്കൊള്ളും.

ക്യാമറയുടെ മുന്‍ഭാത്തെ പ്രൊജക്ടര്‍ തൊട്ടടുത്ത ചുമരിനുനേരെ വെച്ച് പ്രവര്‍ത്തിക്കുക. വീഡിയോയും മറ്റും സാധാരണ പ്രൊജക്ടര്‍ സ്‌ക്രീനിലെന്നപോലെ ചുമരില്‍ തെളിയും. ഏഴടി അകലെവരെയുള്ള പ്രതലത്തില്‍ ഇതിന്റെ പ്രൊജക്ടര്‍ വ്യക്തമായ ചിത്രം ലഭ്യമാക്കും.


ഈ ക്യാമറയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ തന്നെ യു.എസ്.ബി പോര്‍ട്ടു വഴി കമ്പ്യൂട്ടറുമായി കണക്ടുചെയ്തും പ്രൊജക്ടര്‍ ആയി ഉപയോഗിക്കാം എന്നുള്ളതാണ്.






കഴിഞ്ഞ വര്‍ഷം തന്നെ നിക്കോണ്‍ S1000pj എന്നപേരില്‍ 12 മെഗാ പിക്‌സലും അഞ്ച്എക്‌സ് ഒപ്റ്റിക്കല്‍ സൂമുമുള്ള പ്രൊജക്ടര്‍ ക്യാമറ പുറത്തിറക്കിയിരുന്നു. എന്നാല്‍ പഴയതിനേക്കാള്‍ ഏറെ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ തെളിച്ചം, കൂടുതല്‍ കളര്‍ ക്ലാരിറ്റി, കൂടുതല്‍ വ്യക്തത, നവീനമായ ഡിസൈന്‍ തുടങ്ങിയവയാണ് പുതിയ മോഡലിലിന്റെ പ്രത്യേകത.



14.1പിക്‌സലും അഞ്ച് എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെയുള്ള െൈവഡ് ആഗിള്‍ ലെന്‍സ് (28mm to 140mm) ഉള്ള പുതിയ മോഡലില്‍ 720 പിക്‌സലുള്ള ഹൈഡഫനിഷന്‍ വീഡിയോയും റെക്കാര്‍ഡ് ചെയ്യാനും സാധിക്കും. മൂന്നിഞ്ച്് വീതിയിലുള്ള ഡിസ്‌പ്ലേ 460000 ഡോട് റസല്യൂഷനിലുള്ളതും പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലുമുള്ളതുമാണ്.


ഇതിനെലല്ലാം പുറമെ മറ്റു നിക്കോണ്‍ ക്യാമറകളിലുള്ളതുപോലെ കാലാവസ്ഥക്കും സമയത്തിനും അനുസരിച്ച് മാറ്റാവുന്ന 17 സ്‌ക്രീന്‍ മോഡ്, റഡ് ഐ കുറയ്ക്കാനുള്ള നികോണ്‍ സ്മാര്‍ട്ട്‌പോര്‍ട്രേയറ്റ് സിസ്റ്റം തുടങ്ങിയവയെല്ലാം S1100pjയിലും ഉണ്ട്. അടുത്തമാസത്തോടെ വിപണിയില്‍ ഇറങ്ങുന്ന S1100pj യുടെ വില 350 ഡോളര്‍ (ഏതാണ്ട് rs16000 ) വരും.
 
ഹമീദ്നടുവട്ടം

മക്കളെ ആര് തിരുത്തും?

ശാസനയും ശിക്ഷയും നമ്മുടെ ദേഷ്യവും സംഘര്‍ഷവും പ്രകടിപ്പിക്കാനല്ല, നാമേറ്റവും സ്നേഹിക്കുന്ന മക്കളുടെ നന്മയ്ക്കുവേണ്ടിയാണ്. ഇതോടൊപ്പം സ്നേഹവും കരുതലും അനുഭവിക്കാനും മക്കള്‍ക്ക് അവസരം നല്‍കണം...
ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ്. ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മൂന്നുദിവസം ക്ലാസ്സിലെത്തിയില്ല. ഇതു ശ്രദ്ധിച്ച അധ്യാപിക മറ്റു കുട്ടികളോട് ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവന്‍ പുറത്തുള്ള ചില യുവാക്കള്‍ക്കൊപ്പം സിനിമകണ്ടും പുകവലിച്ചും മദ്യപിച്ചുമൊക്കെ കറങ്ങി നടക്കുകയാണെന്ന് വിവരം കിട്ടി. വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താവിനെ പിറ്റേന്നുതന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി ക്ലാസ്സില്‍ വരാതിരുന്ന മകന്റെ വിശേഷങ്ങള്‍ അധ്യാപിക അച്ഛനോട് വിസ്തരിച്ചു പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ആ പിതാവില്‍നിന്നുണ്ടായത്.
''ടീച്ചറിതെന്നാ പറയുന്നേ, അവന്‍ അമ്മായിക്ക് സുഖമില്ലാഞ്ഞിട്ട് ആസ്​പത്രിയില്‍ കൂട്ടുനില്‍ക്കുകയായിരുന്നു. പിന്നെ കള്ളുകുടിക്കാനും പുകവലിക്കാനുമൊന്നും എന്റെ മോന്‍ പോകത്തില്ല, വെറുതേ അതുമിതും പറഞ്ഞ് കൊച്ചിന്റെ പേരു ചീത്തയാക്കരുത്'' - ഒരു താക്കീതിന്റെ സ്വരത്തിലായിരുന്നു അയാളുടെ മറുപടി.
പത്തില്‍ ഭേദപ്പെട്ട മാര്‍ക്കുണ്ടായിരുന്ന വിദ്യാര്‍ഥി പ്ലസ് ടുവിന് നീറ്റായി തോറ്റു. രണ്ടാംവട്ടം എഴുതിയിട്ടും കടന്നുകൂടിയില്ല. ഇപ്പോള്‍ ബസ്സില്‍ കിളിയാണ്, കൂട്ടുകാര്‍ക്കൊപ്പം സകലവിധ ആഭാസത്തരങ്ങളും കാട്ടി ജീവിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് നാല് ക്രിമിനല്‍ കേസില്‍ പ്രതിയുമായി.
ആരാണ് അവനെ ഒരു ക്രിമിനലാക്കിയത്? മക്കളുടെ കൊള്ളരുതായ്മകള്‍ക്ക് ഒത്താശ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്.
മക്കളെ അമിതമായി സ്നേഹിക്കുന്നതുകൊണ്ടാണ് അവരെ ന്യായീകരിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകുന്നത്. ശാസനയും ശിക്ഷയുമൊക്കെ സ്നേഹത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. മാത്രമല്ല, മറ്റുള്ളവര്‍ അമിത ലാളനകൊണ്ട് മക്കളെ ചീത്തയാക്കുമ്പോള്‍ 'കൊഞ്ചിച്ച് വഷളാക്കുകയാണ്, ഒടുക്കം അനുഭവിച്ചോളും' എന്ന് താക്കീത് നല്‍കുന്നവര്‍തന്നെ സ്വന്തം കാര്യത്തില്‍ ഇതു മറക്കും.
ഒരു പഴയകഥയാണ്. ഒട്ടേറെ മോഷണങ്ങള്‍ നടത്തുകയും മോഷണശ്രമത്തിനിടെ ഒരാളെ കൊല്ലുകയും ചെയ്ത യുവാവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. തന്റെ അമ്മയ്ക്ക് ഒരു ഉമ്മ നല്‍കണമെന്നായിരുന്നു അവന്റെ അന്ത്യാഭിലാഷം. ഇതുപ്രകാരം യുവാവിനെ പോലീസുകാര്‍ അമ്മയുടെ പക്കലെത്തിച്ചു. അമ്മയെ കെട്ടിപ്പിടിച്ച അവന്‍ ഞൊടിയിടകൊണ്ട് അവരുടെ ചെവി കടിച്ചെടുത്തു... ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ട് നിന്ന അമ്മയെ ചൂണ്ടി അവന്‍ പറഞ്ഞു. ''ഈ സ്ത്രീയാണ് എന്നെ കള്ളനാക്കിയത്. ആറു വയസ്സുള്ളപ്പോള്‍ അടുത്ത വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് ഞാന്‍ മുട്ട കട്ടെടുക്കുമായിരുന്നു. അന്ന് ഈ തള്ള അത് സന്തോഷത്തോടെ വാങ്ങി എനിക്കത് പുഴുങ്ങിത്തരുമായിരുന്നു... അങ്ങനെ ഒടുക്കം ഞാനീ തൂക്കുമരത്തിലെത്തി....
സത്യത്തില്‍ ആരെയാണ് നാം തൂക്കിലേറ്റേണ്ടത്, മകനെയോ അമ്മയെയോ?
മറ്റു ചിലരുണ്ട്, നിസ്സാര കാര്യങ്ങള്‍ക്കുപോലും മക്കളെ കഠിനമായി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും. പക്ഷേ അവരുടെ ജീവിതം ഇതിനെല്ലാം കടകവിരുദ്ധമായിരിക്കും. മദ്യപിച്ച് പിമ്പിരിയായി നടക്കുന്ന അച്ഛന്‍ കള്ളുകുടിച്ചതിന് മകനെ ശാസിക്കാന്‍ അര്‍ഹനാണോ? കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന അമ്മയ്ക്ക് മകളോട് സദാചാരം പ്രസംഗിക്കാന്‍ പറ്റുമോ? മക്കള്‍ക്ക് നല്ല മാതൃക നല്‍കാന്‍ കഴിയാത്ത ഒരു മാതാവിനും പിതാവിനും അവരുടെ മേല്‍ യാതൊരു നിയന്ത്രണത്തിനും അധികാരമില്ല.
മക്കളെ ഭയക്കുന്ന മറ്റൊരു കൂട്ടരുണ്ട്. പലപ്പോഴും ഇവര്‍ക്ക് ഏക സന്താനമാകും ഉണ്ടാകുക. കുട്ടി തെറ്റ് ചെയ്താല്‍ ശാസിക്കാനും ശിക്ഷിക്കാനും പേടി. അവന്‍ നാടുവിട്ടുപോകുമോ അല്ലെങ്കില്‍ കയറെടുത്ത് എന്തെങ്കിലും കടുംകൈ ചെയ്യുമോ? ഇത്തരക്കാര്‍ പലപ്പോഴും അധ്യാപകരെ അഭയംപ്രാപിക്കും. 'അവന്റെ പോക്ക് ശരിയല്ല, മാഷൊന്ന് ഉപദേശിക്കണം, ഞാന്‍ പറഞ്ഞാല്‍ കടന്നുപോകും...'' മക്കള്‍ക്ക് ജന്മം നല്‍കാനും സ്നേഹവും സമ്പത്തും നല്‍കി പരിപാലിക്കാനും കഴിവുള്ളവര്‍ അവരെ നേര്‍വഴിക്കു നയിക്കാന്‍ എന്തിന് മറ്റുള്ളവരെ ചുമതലയേല്പിക്കണം? ഒന്നേയുള്ളെങ്കില്‍ ഉലയ്ക്കക്കടിച്ചു വളര്‍ത്തണം എന്ന പഴഞ്ചൊല്ല് ഒട്ടും പതിരില്ലാത്തതുതന്നെയാണ്.






ശാസനയും ശിക്ഷയും നമ്മുടെ ദേഷ്യവും സംഘര്‍ഷവും പ്രകടിപ്പിക്കാനല്ല, നാമേറ്റവും സ്നേഹിക്കുന്ന മക്കളുടെ നന്മയ്ക്കുവേണ്ടിയാണ്. ഇതോടൊപ്പം സ്നേഹവും കരുതലും അനുഭവിക്കാനും മക്കള്‍ക്ക് അവസരം നല്‍കണം. സ്നേഹം മുഴുവന്‍ അടക്കിവെച്ച് അവരെ തല്ലിവളര്‍ത്തിയാല്‍ ഒടുക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ക്കു നല്‍കുന്ന സ്നേഹത്തിന്റെ ബലത്തിലും അവകാശത്തിലുമായിരിക്കണം നാം അവരെ നേര്‍വഴിക്കു നയിക്കേണ്ടത്.






Thanks : മാതൃഭൂമി

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

എല്ലാം നാളെ ചെയ്യാം എന്നു കരുതി നീട്ടിവെക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പരിഹാര മാര്‍ഗങ്ങള്‍ ഇതാ...!

ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ നാളെ ചെയ്യാമെന്നു കരുതി മാറ്റി വെക്കുന്ന ശീലക്കാരാണ് മിക്കവരും. ഇതുകൊണ്ടുള്ള പ്രയാസങ്ങള്‍ ചില്ലറയല്ല. ഒന്നുകില്‍ നാളെത്തെ ജോലി മറ്റന്നാളേക്ക് നീട്ടേണ്ടിവരും. അല്ലെങ്കില്‍ എല്ലാ ജോലിയും ഒരുമിച്ച് ഒരു ദിവസം ചെയ്തുതീര്‍ക്കേണ്ടതായും വരാം. നീട്ടിവെക്കല്‍ ശീലത്തിന് എല്ലാവരും പറയുന്ന കാരണം സമയമില്ല എന്നാണ്.


സോണിയാ ഗാന്ധിക്കും നിരുപമാ റാവുവിനും ആറക്ക ശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവിനും കൂലിപ്പണിക്കാരിക്കും എനിക്കും നിങ്ങള്‍ക്കും ഓരോ ദിവസവും ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതിനു ലഭിക്കുന്നതാകട്ടെ 24 മണിക്കൂറും. ഏറ്റവും തിരക്കുള്ളവര്‍ക്കും ഒരു തിരക്കുമില്ലാത്തവര്‍ക്കും സമയദൈര്‍ഘ്യം ഒന്നുതന്നെ. പിന്നെ എന്തുകൊണ്ട് ചിലര്‍ക്ക് സമയം തികയുന്നില്ല? കൃത്യമായി പ്ലാന്‍ ചെയ്ത് വിനിയോഗിച്ചാല്‍ ഉള്ള സമയം പോലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ പര്യാപ്തമാവും.

ടൈം മാനേജ്‌മെന്റ്


തിരക്കുള്ള ഒരു തട്ടുകടയിലെ പാചകക്കാരനെ നിരീക്ഷിച്ചിട്ടുണ്ടോ? എത്ര പെട്ടെന്നാണ് അദ്ദേഹം ഓര്‍ഡര്‍ പ്രകാരം ഭക്ഷണം തയ്യാറാക്കുന്നത്. എത്ര തിരക്കുണ്ടായാലും അയാള്‍ക്ക് വെപ്രാളമോ ബദ്ധപ്പാടോ ഇല്ല. പാചകക്കാരന്‍ സാധനങ്ങള്‍ക്ക് വേണ്ടി പരതുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരില്ല.


ഒരാള്‍ ഗ്രീന്‍പീസ് മസാല ഓര്‍ഡര്‍ ചെയ്തുവെന്ന് കരുതുക. തട്ടുകടക്കാരന്‍ ഫ്രൈപാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുന്നു. തന്റെ തൊട്ടുമുന്നിലുള്ള പാത്രങ്ങളില്‍ നിന്നും അരിഞ്ഞുവെച്ച സവാളയും തക്കാളിയും പച്ചമുളകുമെടുക്കുന്നു. ഇടതുഭാഗത്തെ പാത്രങ്ങളില്‍ നിന്ന് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പുമെടുക്കുന്നു. വലതുഭാഗത്തെ പാത്രത്തില്‍നിന്നും വേവിച്ചുവെച്ച ഗ്രീന്‍പീസ് എടുക്കുന്നു. ഇരുകൈകളും ഒരേ സമയത്ത് കൃത്യതയോടെ ഉപയോഗിക്കുന്നു. രണ്ടു മിനുട്ടിനകം ഗ്രീന്‍പീസ് മസാല തയ്യാര്‍. തട്ടുകടക്കാരന് ടൈം മാനേജ്‌മെന്റ് ആരും പറഞ്ഞു കൊടുത്തതല്ല. കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്തുകൊടുത്താലേ തനിക്ക് പ്രയോജമുള്ളൂ എന്നു വരുമ്പോള്‍ അദ്ദേഹമത് സ്വയം പഠിച്ചു.


ആവശ്യമായ സാധനങ്ങള്‍ കൈയെത്തും ദൂരത്ത് അടുക്കിവെക്കാനും ചെയ്യാനുള്ള ജോലികള്‍ തരംതിരിച്ചു വെക്കാനും ആവശ്യത്തിന്റെ പ്രാധാന്യമനുസരിച്ച് മുന്‍ഗണന നല്‍കാനും ഓരോ ജോലിക്കും സമയം മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള കഴിവിനെയാണ് ടൈം മാനേജ്‌മെന്റ് എന്നു പറയുന്നത്. തയ്യാറെടുക്കല്‍, അടുക്കിവെക്കല്‍, ജോലികളെ ലിസ്റ്റു ചെയ്യല്‍, അത്യാവശ്യവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കല്‍ എന്നതൊക്കെ ഇതില്‍ വരും.


ഒരു ദിവസം ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെ നാലായി തിരിക്കാം. 1. അടിയന്തരവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍, 2. അടിയന്തരമുള്ള കാര്യങ്ങള്‍ എന്നാല്‍ പ്രധാനപ്പെട്ടതല്ല, 3. പ്രധാനപ്പെട്ട കാര്യങ്ങള്‍; പക്ഷേ അടിയന്തരമല്ല, 4. അടിയന്തരമോ പ്രധാനപ്പെട്ടതോ അല്ലാത്ത കാര്യങ്ങള്‍.

ഒരുദാഹരണം പറയാം: നിങ്ങള്‍ക്ക് ടെലിഫോണ്‍ ബില്‍ അടയ്ക്കാനുണ്ട്. ഇന്നാണ് അവസാന തിയ്യതി. അത് ഒന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ ഇന്നുതന്നെ അടയ്ക്കണം. പക്ഷേ, നിങ്ങള്‍തന്നെ ചെയ്യണമെന്നില്ല. മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയാല്‍ മതി. എങ്കില്‍ അത് രണ്ടാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ബില്‍ നിങ്ങള്‍തന്നെ അടയ്‌ക്കേണ്ടതുണ്ട്. പക്ഷേ, ഇനിയും ദിവസങ്ങളുണ്ട്. ആ വഴിക്കു പോകുന്നുണ്ടെങ്കില്‍ അടച്ചേക്കാം. അത് മൂന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ അടയ്ക്കണം. അത്തരം കാര്യങ്ങള്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയതാണ്. അന്വേഷിച്ചാല്‍ മാത്രംമതി. എങ്കില്‍ അത് നാലാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.


എല്ലാം കൈയെത്തും ദൂരെ


ഒരു ദിവസം എടുക്കേണ്ടിവരുന്ന സാധനങ്ങളൊക്കെ സ്ഥിരം ഒരു സ്ഥലത്തുതന്നെ വെക്കുക. സമയം ലാഭിക്കാനുള്ള വഴികളിലൊന്നാണിത്. പലപ്പോഴും തിരച്ചിലിനാണ് നാം ഏറെ സമയം ചെലവഴിക്കാറുള്ളത്. രാവിലെ എഴുന്നേറ്റ് ബ്രഷ് തിരയുന്നത് ഒന്നാലോചിച്ചുനോക്കൂ. ഒരു കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് ബാഗ് മേശപ്പുറത്ത് വെക്കുന്നു. ആദ്യം ലഞ്ച്‌ബോക്‌സ് അമ്മയുടെ അടുത്ത് കഴുകാന്‍ കൊടുക്കുന്നു. കുട സാധാരണ വെക്കാറുള്ള അതേ സ്ഥലത്ത് വെക്കുന്നു. ടെക്സ്റ്റുകള്‍, നോട്ടുകള്‍, ബോക്‌സ് തുടങ്ങിയവ അതത് സ്ഥാനത്ത് സൂക്ഷിക്കുന്നു. അഴിച്ചിട്ട യൂണിഫോം കഴുകാനിടുന്നു. രാത്രി ഹോംവര്‍ക്ക് മുഴുവനും ചെയ്തശേഷം പിറ്റേന്നത്തെ ടൈംടേബിള്‍ പ്രകാരം പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവെക്കുന്നു. യൂണിഫോം അയേണ്‍ ചെയ്തുവെക്കുന്നു. പഠനമുറിയിലെ ഓരോ കാര്യത്തിനും അടുക്കും ചിട്ടയുമുണ്ട്. ഇപ്രകാരം ക്രമീകരിച്ചുവെച്ചശേഷം കുട്ടി ഉറങ്ങാന്‍ കിടന്നാല്‍ അവന് ശാന്തമായി ഉറങ്ങാന്‍ കഴിയും. രാവിലെ അവന്‍ ഉത്സാഹത്തോടെ എഴുന്നേല്‍ക്കും.


തലേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെയാണ് കുട്ടി പോയി കിടന്നുറങ്ങിയതെങ്കില്‍ രാവിലെ അവന്‍ അലസതയോടെ ചുരുണ്ടു കൂടി കിടക്കും. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി എണീറ്റാല്‍തന്നെ സാധനങ്ങള്‍ തിരയുന്നതിനായിരിക്കും സമയം എടുക്കുക.


ഓഫീസില്‍ ശുചിത്വവും ചിട്ടയുമുള്ള മേശപ്പുറം ജോലി വേഗത്തില്‍ തീര്‍ക്കാന്‍ സഹായിക്കും. ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഫയലുകള്‍ മാത്രമേ മേശപ്പുറത്ത് ഉണ്ടാവാന്‍ പാടുള്ളൂ. ഓരോന്നും ഇനം തിരിച്ചു വെക്കുക. മേശപ്പുറത്ത് ഉണ്ടാവേണ്ട ഓരോ വസ്തുവിനും സ്ഥാനം നിശ്ചയിക്കുക. സ്ഥാനം തെറ്റിവെക്കാതിരിക്കുക. ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് മേശപ്പുറത്ത് സൂക്ഷിക്കുക. ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവ പിറ്റേ ദിവസത്തെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആദ്യത്തെ ഇനമായി ചേര്‍ക്കുക.


ഒരു സമയം ഒരു ജോലി


ഒരു ദിവസം പ്രധാനമായും ചെയ്യേണ്ട ജോലികള്‍ക്കായി രണ്ടോ മൂന്നോ മണിക്കൂറിന്റെ ബ്ലോക്കുകള്‍ രൂപവത്കരിക്കുക. തുടര്‍ച്ചയായി അത്രയും സമയം ഒരു ജോലി മാത്രം ചെയ്യുക. ഫോണ്‍വിളി, ഭക്ഷണം തുടങ്ങിയവ ഈ സമയത്ത് ചെയ്യാതിരിക്കുക.


ഓരോന്നും ക്രമത്തിനനുസരിച്ച് തീര്‍ക്കുക. ഒരു കാര്യം തുടങ്ങിവെക്കും. ഇടയ്ക്കുവെച്ച് നിര്‍ത്തി വേറൊന്ന് തുടങ്ങും. അതും പൂര്‍ത്തിയാക്കാതെ അടുത്തതിനു പോകും. പക്ഷേ ഏതു ജോലിയും തുടര്‍ച്ചയായി ചെയ്താലേ വേഗം കൂടൂ. വാരിവലിച്ചു ചെയ്യുന്നത് സമയനഷ്ടത്തിന് ഇടയാക്കും.

മനസ്സില്‍ മുന്നൊരുക്കം


രാത്രി കിടക്കുന്നതിനു മുമ്പ് രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് ഒരു ക്രമീകരണം മനസ്സിലുണ്ടാക്കുക. ആദ്യം ഏതു ചെയ്യണം? പാത്രങ്ങള്‍ കഴുകിവെച്ചിട്ട് പാചകത്തിന് നിന്നാല്‍ മതിയോ. ആദ്യം പാചകത്തിനു നിന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് നേരം വൈകുമോ എന്നൊക്കെ നിശ്ചയിച്ച് മനസ്സില്‍ പ്ലാനിങ് നടത്തുക. പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്താന്‍ കഴിയില്ലെങ്കില്‍ മുന്‍കൂട്ടി പറയുക. അന്നന്ന് ചെയ്യേണ്ടത് അന്നന്നുതന്നെ ചെയ്തുതീര്‍ക്കുക. മാറ്റിവെക്കുന്നത് ജോലികള്‍ കൂടുന്നതിനു കാരണമാകും. അത് അലസതയ്ക്കും വഴിയൊരുക്കും.


എല്ലാറ്റിനുമുപരി മനസ്സില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. സാധനങ്ങള്‍ അടുക്കും ചിട്ടയുമായി വെക്കുന്നതുപോലെ മനസ്സിലെ ചിന്തകളും അടുക്കിവെക്കണം. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അതുമായി ബന്ധപ്പെടാത്ത ചിന്തകളെ മനസ്സിലേക്കു കടന്നുവരാന്‍ അനുവദിക്കരുത്.
നന്ദി : മാതൃഭൂമി

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

മണല്‍ കാട്ടിലെ ഇരുകാലി ഒട്ടകം

അന്ന്
അര വയര്‍ ജീവിതത്തില്‍ നിന്നും
ഒരു വയര്‍ ജീവിതത്തിനു വേണ്ടി
ആകാശം കയറി
കടലുകടന്നവരാന്നു നാം.
ഇന്ന്
ഈ മണല്‍ കാട്ടിലെ
ഇരുകാലി ഒട്ടകമായ്
സൂര്യനുന്നരും മുമ്പേ
നാമുന്നരുന്നു
സൂര്യന് താഴെ കിതക്കുന്നു.
ഉച്ച വെയില്‍ ആറിയാല്‍ പിന്നെ
മുമ്പില്‍
ആകുലതകളുടെ
രാത്രിമാത്രം


നിന്റെയും എന്റെയും അകം
കറുത്തിരിക്കുന്നു.
വീണ്ടും പകലുയരും.

പ്രണയരസങ്ങള്‍
മറന്നുപോകുന്നവര്‍ നാം
മണല്‍കാട്ടില്‍ മനമിടരുന്നു.
പിന്നെ കടവ് കടന്നു
തിരികെ കരയടുക്കും വരെ
മനമുരുകുന്നു
അപ്പോഴും
പഴകിയ ഓര്‍മ്മപോലെ
ഇടവപ്പാതി.
കാണാമറയത്തെ
ഓണനിലാവ്
ഇപ്പൊ ചിരിമരന്നുപോയവനെ പോലെ


നീയും ഞാനും.

എന്‍റെ കണ്ണിലെ കിണര്‍


നീ അറിയുന്നില്ല


നിന്റേതു ഞാനും

എങ്കിലും


മഴ മേഘങ്ങള്‍ പെയ്തിരങ്ങാത്ത


ഈ മണല്‍ കാട്ടില്‍


നമുക്ക് സ്വപ്നങ്ങളുണ്ട്.


എന്‍റെ തലയില്‍ മുടി നരച്ചിരിക്കുന്നു.


നിന്നില്‍ ചുളിവ് വീണിരിക്കുന്നു.


ഇപ്പൊ നിര്‍ഭയനായി പറയാം


ഇനി വയ്യെനിക്ക്‌.


ആകയാല്‍


നിന്‍റെ വിയര്‍പ്പുഭാണ്ടം മുറുക്കാം
ഒരിത്തിരി സ്വപ്നവുമായി
തിരികെ മടങ്ങാം.
നിന്‍റെ ശേഷിപ്പിന്റെ


താങ്ങുമായി


നിനക്ക് നീയും


നിന്‍റെ രോഗതുലതകളും മാത്രം ബാക്കി
 
ഹമീട്നടുവട്ടം

എന്റെ ശ്രുതീ....

കുറച്ചു കാലത്തെ പരിജയമേ ഒള്ളൂ എങ്കിലും ഞാന്‍ അവളെ ഒത്തിരി ഇഷ്ടപെട്ടിരുന്നു. അവളെ ഒര്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. അവളുടെ വില എന്താണെന്നും അവളില്ലെങ്കില്‍ ഒന്നും പരിപൂര്‍ണമവില്ലെന്നും ഈ അടുത്ത കാലത്താണ് എനിക്ക് മനസ്സിലായത്. ഒരുപാടു പേര്‍ അവള്‍ വന്നില്ലെങ്കില്‍ കണ്ണ് നീര്‍ വര്കാറുണ്ട്. ഒടുവില്‍ ഐഡിയ സ്റ്റാര്‍ സിങ്ങേരിലെ ജഡ്ജെസു പോലും പറഞ്ഞു അവളില്ലാതെ പാടിയിട്ട് കാര്യമില്ല എന്ന്.......



കടപ്പാട്: അവളെ പരിജയപ്പെടുത്തി തന്ന ശരത് സാറിനും, ചിത്രെചിക്കും, എം ജി ശ്രീകുമാര്‍ സാറിനും പിന്നെ ദീദിക്കും....

ഹമീട്നടുവട്ടം