2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

പ്രണയം എപ്പോള്

പ്രണയം എപ്പോള് ആരംഭിക്കുന്നു എന്നത് ആര്ക്കും മുന്കൂട്ടി പറയാനോ പിന്നീട് ഓര്ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര് പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല് മനസ്സുകളില് നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.
പ്രണയിച്ചു വിവാഹിതരായവര് അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള് അത്ഭുതം തോന്നാറുണ്ടോ?
വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്ക്കുപോലും ചിലപ്പോള് കണ്ടെത്താനാവില്ല. പല കാരണങ്ങള്, പല അഭിപ്രായ വ്യത്യാസങ്ങള് പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.
താന് ഉറങ്ങുന്നത് തന്റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര് എത്തിച്ചേരുകയാണ്. കുറച്ചുനാള് മുമ്പുവരെ താന് ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന് സാധിച്ചേക്കും.
പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്ക്ക് അപ്പോള് മുന്തൂക്കം നല്കും. എന്നാല് വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്, പൊരുത്തക്കേടുകള് എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന് സ്നേഹിച്ചിരുന്ന വ്യക്തിയില് ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള് കണ്ടെത്തപ്പെടുന്നതോടെ അകല്ച്ച വര്ദ്ധിക്കുന്നു.
പരസ്പരമുള്ള ആശയവിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമര്ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കുഴപ്പങ്ങള് ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള നിര്ദ്ദേശങ്ങള് സ്നേഹപൂര്വം നല്കുകയും ചെയ്യണം. ഈ ലോകത്ത് നന്മകള് മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം. നന്മയും തിന്മയും ചേരുന്നതാണ് മനുഷ്യന്. ദേവാസുര ഭാവങ്ങള് ഒരാളില് തന്നെയുണ്ടാകാം. ദേവഭാവത്തിന്റെ ശക്തികൂട്ടുകയും അസുരഭാവം ഇല്ലാതാക്കാന് സഹായിക്കുകയും ചെയ്താല് അവിടെ പ്രണയം പൂക്കുന്നു.
വിവാഹത്തിനു ശേഷം പരസ്പരപ്രണയത്തിന്റെ ശക്തി കൂട്ടുന്നതിനുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞകാലത്തേക്കുള്ള ഏര്പ്പാടുമാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കുക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.
 
ഹമീട്നടുവട്ടം

"മലപ്പുറം"

ദൈവത്തിന്റെ സ്വന്തം നാട്” എന്നു നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വാമി വിവേകാനന്ധന്‍ ഭ്രാന്താലയമെന്ന് പറയുകയുണ്ടായി.ധാരാളം വിദ്യാസമ്പന്നരെ ക്കൊണ്ടൂ സമ്രുതമായ കേരളത്തില്‍ നിത്യ ശാപമായി.നിത്യ സമര കോലാഹലങ്ങളും ,ഹര്‍ത്താലുകളും ,കടാര രാഷ്റ്റ്രീയവും ,മതം എന്തെന്നു അറിയാത്ത കുറച്ചു വര്‍ഗീയ വാദികളും ,കര്‍ഷക ആത്മഹത്യകളും ,തൊഴില്‍ രഹിതമായ അനേകം ചെറുപ്പക്കാരെ കൊണ്ടൂം പേര്കേട്ട കൊച്ചുകേരളത്തിലെ ഒരു ജില്ലയാണു മലപ്പുറം.


2010 ജൂണ്‍ 16 നു 42 വയസ്സ് തികയുന്ന മലപ്പുറത്തിനു രൂപീകരണ സമയത്തു സാക്ഷരത 47% (പുരുഷ സാക്ഷരത 55%,സ്ത്രീ സക്ഷരത40%) ഇല്ലായ്മയുടെയും വല്ലായ്മയുടെയും മുള്‍ മുനകള്‍ ചവിട്ടി മുന്നോട്ടുള്ള ജൈത്രയാത്രയുടെ കത................



അനേകായിരം ധീരദേശാഭിമാനികളുടെ ഹ്രിദയം പിളര്‍ന്നൊഴുകിയ ചോരയില്‍ കുതിര്‍ന്ന മണ്ണ്.വെള്ളപട്ടാളത്തിന്റെ തേര്‍വഴ്ചക്കെതിരെ നെഞ്ചുകൊണ്ട് പ്രതിരോധം തീര്‍ത്ത സമൂഹത്തിന്റെ അധിനിവേശ വിരുധ പോരാട്ടത്തിനു അരങ്ങായി തീര്‍ന്ന മണ്ണ്.രാജ്യത്തിന്റെ മാനം കാക്കാന്‍ ബ്രിട്ടീഷുകാരന്റെ കായിക സാഹസത്തിനെതിരെ നിരായുധരും നിരപരാധികളുമായ മനുഷ്യ ജീവനുകള്‍ വെടിയേറ്റു മരിച്ച മണ്ണ്.............ആയിരങ്ങള്‍ നാടുകടത്തപ്പെട്ടതും അനാധ ബാല്യങ്ങള്‍ തെരുവില്‍ നിറഞ്ഞതും ഈ മണ്ണിലാണ്..........



ചരിത്രത്തില്‍ മാപ്പര്‍ഹിക്കാത്തവിധം മനുഷ്യത്വം കുഴിച്ചുമൂടി ഹുങ്കിന്റെയും അധികാരത്തിന്റെയും കൊടും ക്രൂരതക്കു മുന്നില്‍ നിസ്സഹായരായി ശ്വാസം മുട്ടി മരണത്തോട് മല്ലടിച്ചു അന്ത്യശ്വാസം വലിച്ച വാഗണ്‍ ദുരന്തവും ..............ധീരദേശാഭിമാനികളായി മാറിയ ചരിത്രത്തില്‍ വേണ്ട ഇടം നല്‍കാതെ പോയ കുരുവമ്പലം വില്ലേജിലെ 41 പേര്‍,1921ലെ കലാപവും അങ്ങനെ സ്വാതത്രത്തിന്റെ കധ പറഞ്ഞുതരുന്ന ഈ മണ്ണ്................വെള്ളക്കാരനു മുന്നില്‍ കാലിടറാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമര ഗോദയിലേക്കിറങ്ങാല്‍ വേണ്ടീ “തുഹ്ഫത്തുല്‍ മുജാഹിദീന്‍“എഴുതിയ സൈനുധീന്‍ മഖ്ദൂം .നികുതി നിഷേധത്തിനെതിരെ ആദ്യത്തെ സമര കാഹളം ഉയര്‍ത്തിയ ഉമര്‍ ഖാളിയും ,ബ്രിട്ടീഷുകാര്‍ക്കെതിരെ പോരടാന്‍ നേത്രുത്വം നല്‍കിയ മമ്പുറം തങ്ങളും ,കോട്ടക്കുന്നിലെ താഴവരയില്‍ ബ്രിട്ടീഷുകാരന്റെ വെടിയുണ്ടകളേറ്റ് ധീര മരണം വരിച്ച വാരിയം കുന്നത്തു അഹമ്മദ് ഹാജിയും .................ഇങ്ങനെ കടല്‍ കടന്നെത്തിയ സായിപ്പന്‍ മാര്‍ക്കെതിരെ ധര്‍മ യുദ്ധം നയിച ഒരുപാടു മഹാന്മാര്‍ .............(1980 ജൂലൈ 30)ഭരണകൂട കൊടും ഭീകരതയുടെ വെടിയുണ്ടകളേറ്റ് വാങ്ങിയ അറബി ഭാഷ രക്തസാക്ഷികളും(മജീദ് റഹ്മാന്‍,കുഞിപ്പ) ...............ഇവരെയെല്ലാം മലപ്പുറം എങ്ങനെ മറക്കും?



കേരള ജനതക്ക് പുതിയ രാഷ്റ്റ്രീയ മാനം നല്‍കിയ ഇ യം എസ്സ് നമ്പൂതിരിപ്പാടിന്റെയും ,മലയാള ഭാഷാപിതാവ് എഴുത്തച്ചന്റേയും ,കേരള മുസ്ലിംകള്‍ക്ക് സംഖടിത ദിശാബോധം നല്‍കിയ മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങളുടെയും മഹാനായ പാണക്കാടു ശിഹാബ് തങ്ങളും ,ആരോഗ്യ രംഗത്ത് വിപ്ലവം സ്രുഷ്ടിച്ചു പി എസ് വാര്യരുടെയും ,അനശ്വര കാവ്യ രചയിതാവ് മോയിന്‍ കുട്ടി വൈദ്യരുടെയും പൂന്താനം കവികളുടെയും അങ്ങനെ ഒട്ടനവധി മഹത് വെക്തികളുടെയും പാദ സ്പര്‍ശമേറ്റ മണ്ണ്.


ജില്ലയില്‍ ഭൂരിഭാഗവും മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ എന്നീ മതക്കാരാനു ഉള്ളതു.മത സൌഹാര്‍ദത്തിന്റെ നിത്യ തെളിവു നല്‍കുന്ന നിര നിരയായി നില്‍ക്കുന്ന പള്ളികളു ,അമ്പലങ്ങളും ,ഭക്ത ജനങ്ങളുടെ നിറ സാനിധ്യമായ മമ്പുറം ,പൊന്നാ‍നി പള്ളിയും ,ഹൈന്ദവരുടെ കാടാമ്പുഴ ക്ഷേത്രവും ,അങ്ങാടിപ്പുറം തളി ക്ഷേത്രവും .........ഹിന്ദു വിശ്വാസികള്‍ക്കു സ്നാന സായൂജ്യമടയാന്‍ ഭാരതപ്പുഴയും .

ജന സംഖ്യയില്‍ കേരളത്തില്‍ ഒന്നാം സ്താനം (36.30 ലക്ഷം)മലപ്പുറത്തിന്.സാക്ഷരതയില്‍ പുരുഷന്മാര്‍ 91.46% സ്ത്രീ 85.96%.പ്രക്രിതി സുന്ദരമായ മലപ്പുറം സൂര്യ കിരണങ്ങളുടെ പൊന്‍പ്രഭയേകി വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികളും ,നദികളും.കുന്നിന്‍ ചെരിവുകളിലും ,വയലുകളിലും കൂണുകള്‍പോലെ മുളചു പൊന്തുന്ന മതഭൌതിക വിദ്യാഭ്യാസ സ്താപനങ്ങളും ,കൂറ്റന്‍ ഹോസ്പിറ്റലുകളും ,മൊബൈല്‍ ടവറുകളും ഗ്രാമങ്ങല്‍ക്കു സ്വന്തമായി വെബ് സൈറ്റുകളും,(അക്ഷയ ഒരു നിമിത്തം)കറുത്ത തുണിയും വെള്ള ജാക്കറ്റുമിട്ട വല്യുമ്മമ്മാരുടെയും മുത്തശ്ശന്‍ മാരുടെയും കയ്യില്‍ മൌസുകൊണ്ട് ലോകം കയ്യിലെടുക്കുന്ന കാഴ്ച്ച എത്ര സുന്ദരം!



ഇംഗ്ലണ്ടുകാരന്റെ ഫുട്ബോളിന്റെ പിന്നാലെ ഓടുന്ന ഏറനാടന്‍ ,വള്ളുവനാടന്‍ യുവ നിരയുടെ തേരൊട്ടവും ,വയലുകളില്‍ കാള പൂട്ടിന്റെ ശബ്ദ കോലാഹലങ്ങള്‍ക്കു വഴി തെളിയിച്ച ജന സാന്നിധ്യവും ,മാപ്പിള കലയായ ദഫ് മുട്ടിന്റെയും അറബന മുട്ടിന്റെയും ഒപ്പനയുടെയും ഈരടികള്‍ക്കു എന്നും കാതോര്‍ക്കുന്നമലപ്പുറത്തെ ലോക ഭൂഭടത്തില്‍ വരച്ചു കാട്ടാന്‍ നിലമ്പൂരിലെ തേക്കിന്‍ തോട്ടവും ,കേരളത്തിലെ തന്നെ അറിയപ്പെട്ട ഹോസ്പിറ്റല്‍ സിറ്റി എന്നപേരില്‍ പ്രസിദ്ധമായ പെരിന്തല്‍മണ്ണയും,മഞ്ചേരി എഫ് എം റേഡിയോ നിലയവും,കോട്ടക്കല്‍ ആര്യ വൈദ്യ ശാലയും ,ഒറ്റത്തടിയില്‍ തീര്‍ത്ത പൊന്നാനി പള്ളിയും ,മലപ്പുരത്തുകാ‍ര്‍ക്കു വാനോളം സ്വപ്നം തന്ന രാജ്യാന്തര ബഹുമതിയുള്ള കരിപ്പൂര്‍ എയര്‍ പോര്‍ട്ടും,1921 ലെ മാപ്പിള ലഹളയെ ഓര്‍മിപ്പിക്കും വിധത്തില്‍ പണിതീര്‍ത്ത പൂക്കോട്ടൂര്‍ ഗെയ്റ്റും ,വിദ്യാഭ്യാസ വളര്‍ച്ചയില്‍ പൊന്‍ തൂവലായി മാറിയ കാലികറ്റ് യൂനിവേഴ്സിറ്റിയും ,കുരുവമ്പലത്തേയും തിരൂരിലേയും വാഗണ്‍ സ്മാരകവും ,കൊണ്ടോട്ടി വൈദ്യര്‍ സ്മാരകവും ,സഞ്ചാര ഭൂഭടത്തില്‍ ഇടം കണ്ടെത്തിയ തുഞ്ചന്‍ പറമ്പും ,കൂട്ടായി അഴിമുഖവും ആഡ്യന്‍പാറ വെള്ളചാട്ടവും ,കൊടികുത്തിമലയും,മലപ്പുറത്തിന്റെ മനസ്സുപോലെ സുന്ദരമായ കോട്ടക്കുന്നും ,സൌന്ദര്യത്തിന്‍ നിറമാല പോലെ തൂക്കുപാലങ്ങളും ഇതെല്ലാം ജില്ലയുടെ മുമ്പോട്ടുള്ള പ്രയാണത്തിനു പ്രത്യാ‍ശ നല്‍കുന്നവയാണ്.


50%ത്തിലേറെ ഗള്‍ഫ് നാടിനെ ആശ്രയിക്കുന്ന ജനത നാടിന്റെ ഓരൊ സ്പന്ധനത്തിലും പ്രവാസിയുടെ പിന്‍ബലമുണ്ട്. വളരെയധികം രാഷ്ട്രീയ കാഴ്ചപ്പാടുള്ള ജനത സമൂഹം മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ ഹരിത രക്തത്തിന്റെയും ,ചുവപ്പന്‍ രകതത്തിന്റെയും ഗന്ധവും രക്ത ക്കറയും ചൊരിച്ചു കൊണ്ട് സ്വന്തം ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ച്ച.ദുരന്തങ്ങള്‍ എന്നും ജില്ലയെ മാടി വിളിക്കും..................കടലുണ്ടി അപകടവും,പൂക്കിപ്പറമ്പ് ദുരന്തവും ,ഡല്‍ഹി ബോംബ് സ്ഫോടനം വരെ എത്തി നില്‍ക്കുന്നു.

ഒട്ടനവധി ദരിദ്ര ജനവിഭാഗങ്ങളും സമ്പന്നരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പിറന്ന നാട്ടില്‍ പൌരത്വ പ്രശ്നത്താല്‍ നിയമക്കുരിക്കില്‍ അകപ്പെട്ട് ജീവിച്ചിട്ടും ജീവിക്കാത്ത എത്രയോ ഹതഭാഗ്യവാന്മാര്‍................!


ഹമീട്നടുവട്ടം

കത്തി “മലപ്പുറം കത്തി“തന്നെ!

മലപ്പുറത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക മലപ്പുറം കത്തിയെ കുറിച്ചായിരിക്കും എന്നതില്‍ സംശയമില്ല. .രക്തക്കറയുടെ മണമില്ലാത്ത ഒരു സംസ്കാരത്തിന്റെ ഭാഗമായ ഒരു ആയുധം.ഇതു ഒരു പ്രധാപത്തിന്റെയും പ്രൌഡിയുടെയും അടയാളമായിരുന്നു .ഈ വേരിട്ട സംസ്കാരത്തിന്റെ അവസാന കണ്ണികളെ ഇന്നും നമുക്കു മലപ്പുറത്തു കാണാം.മലപ്പുറം കത്തി എന്ന സത്യം ഒരു മിത്യയായി മാറിയിരിക്കുന്നു.പുതു തലമുറക്കു അറിയാത്ത എവിടെയോ ആരെക്കെയോ പറഞ്ഞു കേട്ട് പരിജയിച്ച ആ കത്തി.നാട്ടിലെ പൌരപ്രമാണി മാരുടെയും കാരണവന്‍ മാരുടെയും അരയില്‍ വീതി കൂടിയ ബെല്‍ട്ടില്‍ പ്രത്യേക സ്ജ്ജീകരിച്ച അറയില്‍ വെച്ചു നടപ്പു അതു അഹങ്കാരത്തിന്റെ അടയാളമല്ലായിരുന്നു,അതു ഭീഷണിപ്പെടുത്താനുള്ളതായിരുന്നില്ല ആരെയും അക്രമിക്കാനും ഉള്ളതായിരുന്നില്ല.പിന്‍ തലമുറയില്‍ നിന്നും പിന്‍പറ്റി പോന്ന ഒരു മഹത്തായ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു.ഇതിന്റെ നിര്‍മിതിയെ കുറിച്ചാണെങ്കില്‍ നല്ല ഇരുമ്പു കൊണ്ടും പിടുത്തം മാന്‍ കൊമ്പു കൊണ്ട് ഉണ്ടാക്കിയതും അതില്‍ നല്ല ചിത്രപ്പണികള്‍ കൊണ്ട് നല്ല ഭംഗിയുള്ളതും ആയിരുന്നു.കത്തിയുടെ മേന്മ നോക്കിയും അതിന്റെ പ്രൌഡിയും കണ്ടാല്‍ അറിയാം അതു ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശേഷിയും.വലിയ കള്ളികളുല്ല മുണ്ടും അരയില്‍ വീതികൂടിയ ബെല്‍ട്ടും കഡാര കത്തിവെക്കാനുള്ള നല്ലയിനം തോല്‍ കൊണ്ടുണ്ടാക്കിയ അറയും ,വെള്ള ബനിയനും കൈക്കുട്ടില്‍ ഒരു ദിനപത്രവും തലയില്‍ വെള്ളതുണി കൊണ്ടുള്ള ഒരു കെട്ടും നിശ്ചയ ദാര്‍ഡ്യത്തിന്റെയും ധൈര്യത്തിന്റെയും വന്‍ മരങ്ങളായിരുന്ന നിഷകളങ്കരായ ആ മനുഷ്യര്‍ മഹത്തായ സംസ്കാരമാണു കേരളക്കരക്കു പരിജയപ്പെടുത്തി കൊടുത്തത്.


അറ്റ് പോകുന്ന ഒന്നിന്റെ ഒരു ഓര്‍മപ്പെടുത്തലാണു..........

ഹമീട്നടുവട്ടം

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

47മണിക്കൂര്‍ കഴിഞ്ഞാല്‍ രഹസ്യം പരസ്യമാകും

സ്‌ത്രീകള്‍ രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്‍ ഏറെ പിന്നിലാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. പലര്‍ക്കും ഒരു രഹസ്യങ്ങളും ഉള്ളില്‍ സൂക്ഷിക്കാന്‍ കഴിയില്ല. അറിയാതെ അത്‌ മറ്റു ചെവികളിലേയ്‌ക്ക്‌ പകര്‍ന്നുപോകും. ഇപ്പോഴിതാ ഇതുസംബന്ധിച്ച്‌ ഒരു പുതിയ സര്‍വ്വേ നടന്നിരിക്കുന്നു. സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യം എന്താണെന്നല്ലേ. സ്‌ത്രീകള്‍ക്ക്‌ 47 മണിക്കൂറില്‍ കൂടുതല്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന്‌. പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 3000 സ്‌ത്രീകളെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വ്വേ നടത്തിയത്‌. വൈന്‍സ്‌ ഓഫ്‌ ചിലിയാണ്‌ സര്‍വ്വേയ്‌ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. സര്‍വ്വേയില്‍ പങ്കെടുത്തസ്‌ത്രീകളില്‍ പത്തില്‍ നാലുപേര്‍ എന്ന തോതില്‍ ആളുകള്‍ തങ്ങള്‍ക്ക്‌ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അറിയില്ലെന്നാണ്‌ പറഞ്ഞത്‌്‌. അത്‌ വ്യക്തിപരമായാലും അല്ലെങ്കിലും തങ്ങള്‍ക്ക്‌ രഹസ്യമായി അവ സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ തുറന്നുപറഞ്ഞു. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും വിശ്വസിക്കുന്നത്‌ തങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്നാണ്‌. നാലില്‍ മൂന്നുപേര്‍ എന്ന തോതില്‍ സ്‌ത്രീകള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചിലര്‍ പറയുന്നത്‌ ഭര്‍ത്താവ്‌, അമ്മ, മകന്‍ ഇവരില്‍ ആരോടെങ്കിലും മാത്രമേ രഹസ്യങ്ങള്‍ പങ്കുവെക്കുന്നുള്ളുവെന്നാണ്‌. പലരും ഉള്ളിലെ വിമ്മിട്ടം അടക്കാന്‍ കഴിയാതെയാണത്രേ രഹസ്യങ്ങള്‍ മറ്റാരോടെങ്കിലും തുറന്ന്‌ പറയുന്നത്‌. എന്നാല്‍ പറഞ്ഞുകഴിഞ്ഞ്‌ ഇവര്‍ക്ക്‌ കുറ്റബോധം തോന്നുകയും ചെയ്യുന്നു. പല സ്‌ത്രീകളും പറഞ്ഞത്‌ മദ്യലഹരിയില്‍ മാത്രമാണ്‌ തങ്ങള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിപ്പോകുന്നതാണെന്നാണ്‌. ഭൂരിഭാഗം സ്‌ത്രീകളും ആഴ്‌ചയില്‍ ഒരു ഗോസിപ്പെങ്കിലും ഉണ്ടാക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടെന്നും ഇവ മിക്കവാറും ലൈംഗികത, പ്രണയബന്ധങ്ങള്‍, അല്ലെങ്കില്‍ പണംചെലവഴിക്കല്‍ ഇവയിലേതെങ്കിലുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

ഹമീട്നടുവട്ടം

എവിടെ എനിക്ക് ജീവിതം...........?

മറ്റുള്ളവര്ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില് സ്വന്തം കാര്യങ്ങള് മറന്നു പോകുന്ന തമാശ....... ഗള്ഫില് പാതിയോളം പേരുടെ ഭൂമിശാസ്ത്രമിതാവുന്നു. രക്തസമ്മര്ദ്ധമില്ലാത്തവര് ചുരുക്കം. മെലിഞ്ഞിട്ടെത്തുന്നവര് തടിക്കുന്നു. നരക്കുന്നു, കശണ്ടി കയറുന്നു, കുടവയറന്മാരാവുന്നു. പുറമെ കാണുന്നവര്ക്ക് ഗള്ഫിന്റെ സമ്പന്നത. പതവി. മുഴുവന് രോഗങ്ങളാണിതില്. കേരളീയ ബലഹീനതകളുടെ എല്ലിനും തോലിനും മേലെയുള്ള വെച്ചുകെട്ടലുകള്.
നാളെ നാട്ടില് പോയി സുഖമായി ജീവിക്കാമെന്നാണ് നാമോരുത്തരുടെയും സ്വപ്നം. ഇന്നില്ലാത്തവനെന്ത് നാളെ..... നാളെ നാളെ എന്ന് നീട്ടി പത്തിരുപത് വര്ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന് ഗള്ഫില് ഹോമിച്ചു ഗള്ഫുകാരന് എന്താണ് നേടുന്നുത്? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ.....
നാളെ ജീവിക്കാം എന്ന സ്വപ്നവുമായി ഗള്ഫില് കഴിയുന്നവര് വര്ഷങ്ങള്ക്ക് ശേഷം വീട്ടില് തിരിച്ചെത്തുമ്പോള് അവരെ സ്വീകരിക്കുന്നത് ജീവിതത്തിന്റെ പച്ചപ്പുകളോ, ഒറ്റപ്പെട്ടവന്റെ വ്യഥകളോ......? നാല്പതാം വയസ്സില് ഗള്ഫിനോട് വിടപറഞ്ഞ നാല്പത്തിരണ്ടാം വയസ്സില് ഗള്ഫിലേക്ക് തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്ഷങ്ങളോളം ഗള്ഫില് കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരില് ഒരു കോണ്ക്രീറ്റ് കൊട്ടാരം മാത്രം. വയസ്സ് കാലത്ത് കോണ്ക്രീറ്റ് കൊട്ടാരത്തില് മലര്ന്ന് കിടന്ന് പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി അയാള് ചോദിക്കുന്നു......
എവിടെ എനിക്ക് ജീവിതം........?
അത് കേള്ക്കാന്, അതിന്റെ തീഷ്ണതയേറ്റുവാങ്ങി പകരം മനസ്സില് സ്നേഹത്തിന്റെ അമൃത് പൊഴിക്കാന് മക്കളുണ്ടാകുമോ അരികില്.,,,,,?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്ഘനിശ്വാസമുതിര്ത്തിക്കൊണ്ട് ഒരു തൂവല്സ്പര്ശത്തിന്റെ സാന്ത്വനവുമായി..... ആനേരം അവര് മൂകമായി ചോതിക്കും....
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട് നിങ്ങളെന്താണ് എനിക്ക് തന്നത്. കണ്ണീരില് കുതിര്ന്ന കുറേ അക്ഷരങ്ങള് അല്ലാതെ..........

ഹമീട്നടുവട്ടം

നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു...

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ..



5മാസത്തോളമായി എന്റെ മെഴ്സിഡസ് benzന്റെ മുമ്പിലത്തെ ടയര് പങ്ക്ചര് ആയിട്ട്.


അത് മൂലം എന്റെ രാജകീയ പ്രൌഠിയൊക്കെ നഷ്ട്ടപ്പെട്ടിരിക്കുന്നു.


ഇപ്പോള് വെറും LAND CRUISER എടുത്താണ് ഞാന് പുറത്തിറങ്ങാറ്.


സാമ്പത്തികമായി വളരെ തളര്ന്നതിനാല് എന്റെ കമ്പ്യൂട്ടറിന്റെ


2gb RAM മാറ്റിയിട്ട് 4gb RAM ഇടാനും കഴിയുന്നില്ല......


ദിവസവും മട്ടന് ബിരിയണി തിന്നിട്ട് വായയുടെടെയിസ്റ്റൊക്കെ പോയിരിക്കുന്നു......


ചിക്കന് 65ഒക്കെ തിന്ന കാലം മറന്നു........


ഇന്നലെ ഒരു പനി വന്നപ്പോള് നാട്ടിലെ ആശുപത്രിയില് കാണിക്കേന്ടി വന്നു......


ഒരു ജലദോഷം വന്നാല് പൊലും അമേരിക്കയിലോ ജപ്പാനിലോ ഒക്കെ പോയി ഡോക്റ്ററെ കാണാറുള്ള എനിക്ക് ഇതൊന്നും സഹിക്കാന് കഴിയുന്നില്ല.......


നിങ്ങള് ഓരോരുത്തരും ചുരുങ്ങിയത് ഒരു ലക്ഷമെന്കിലും തന്നു


ഈ പാവപ്പെട്ട കോടീശ്വരനെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.........




ഹമീട്നടുവട്ടം

സ്ത്രീകള്‍ കള്ളം പറയും

പഴയ പ്രണയകഥകളെല്ലാം ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും, ഇനി പറയുകയാണെങ്കില്‍ത്തന്നെ പഴങ്കഥകള്‍ ഒറ്റവരിയില്‍ ഒതുക്കാനാണ് പലര്‍ക്കും ഇഷ്ടം. അടുത്തിടെ നടന്ന ഒരു പഠനത്തിലും ഇക്കാര്യം വ്യക്തമായിരിക്കുന്നു. മുന്‍പ്രണയത്തെക്കുറിച്ചുള്ള കാര്യം പറയുമ്പോള്‍ മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയില്‍ സ്ത്രീകള്‍ കള്ളം പറയുന്നുവെന്നാണ് ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. കാമുകന്മാരുടെ എണ്ണം പറയുമ്പോഴാണ് പ്രത്യേകിച്ചും ഈ കള്ളം പറച്ചില്‍, പലരും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ച് കള്ളക്കണക്കുകളാണത്രേ പറയാറുള്ളത്.പലരും ഇക്കാര്യത്തില്‍ കള്ളം പറയുന്നത് നാണക്കേട് ഓര്‍ത്തിട്ടാണത്രേ. 19ശതമാനം പേര്‍ പറയാത്തത് ഇക്കാര്യങ്ങളൊക്കെ എന്തിന് പരസ്യമാക്കണം എന്ന് തോന്നുതന്നത് കൊണ്ടാണ്. ഇപ്പോള്‍ ഒപ്പമുള്ള പങ്കാളി എത്രപേരോട് ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്നത് അനുസരിച്ചിരിക്കുമത്രേ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതും. പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കൂടുതലുണ്ടായിരുന്നുവെങ്കില്‍ സ്വന്തം കാര്യം തുറന്നുപറയാന്‍ ഏറെ സ്ത്രീകളും മടിക്കുന്നില്ല. അതേസമയം പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കുറവായിരുന്നുവെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാനായി സ്ത്രീകള്‍ കളവുപറയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ സത്യസന്ധമായ ഉത്തരം നല്‍കുന്ന കാര്യം ലിംഗവ്യത്യാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 43ശതമാനം പുരുഷന്മാരും തങ്ങളുടെ പുതിയ പങ്കാളിയോട് പഴയകാര്യങ്ങളില്‍ കള്ളം പറയുന്നവരാണ്. പല പുരുഷന്മാരും പഴയ ബന്ധം തങ്ങള്‍ക്ക് ചേരാത്തതായിരുന്നുവെന്നും കുടുംബത്തിന് സമ്മതമില്ലായിരുന്നുവെന്നുമൊക്കെയാണ് കള്ളം പറയുന്നത്. എന്നാല്‍ ഇതേ കള്ളം പറയുന്ന സ്ത്രീകള്‍ വെറും 21ശതമാനം മാത്രമാണ്. സര്‍വ്വേയില്‍ കണ്ടെത്തിയത് പ്രകാരം ഒരു സ്ത്രീയ്ക്കുണ്ടാവുന്ന ശരാശരി പങ്കാളികളുടെ എണ്ണം 7ആണ് അതേസമയം പുരുഷന്മാര്‍ക്ക് 13പങ്കാളികള്‍ വരെ ഉണ്ടാകുന്നുണ്ട്.



ഹമീട്നടുവട്ടം

കരിവള

"അവളുടെ കൈകള്‍ നിറയെ കരിവളകളായിരുന്നു,


കാവിലെ ഉത്സവത്തിനു പോയപ്പോള്‍ അവന്‍ നല്‍കിയ


ഓരോ കുപ്പിവളകളും


അവള്‍ക്കുവേണ്ടി അവന്റെ പേര്ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.


ഒടുവില്‍; കാവിനരികിലെ ഇടവഴിയില്‍ വീണുകിടന്നിരുന്ന


വളപ്പൊട്ടുകളില്‍ കരിവളകളുടെ കള്ളച്ചിരി ഉണ്ടായിരുന്നു..."



സ്ത്രീയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ പാശ്ചാത്യവും കടന്ന്


കടല്‍ കയറിപ്പോയപ്പോള്‍, ഇന്നീ കരിവളകള്‍ക്ക് എന്ത് സ്ഥാനമാണുള്ളത് ?


ഇന്ന് ആരെങ്കിലും കുപ്പിവളകള്‍ അണിയുന്നുണ്ടാകുമോ ?


സ്കിന്‍ ടോണിനും ലുക്കിനും അനുസരിച്ച് ബ്യുട്ടി ആസസറിസ് ട്രൈ ചെയ്യുന്ന


ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കുപ്പിവളകള്‍ അണിയുക എന്നത്


കുറച്ചിലുതന്നെ ആയിരിക്കാം.


കരിവളയും ചാന്തും കണ്മഷിയുമെല്ലാം ഒരുകാലത്ത്


പെണ്ണഴകിന്റെ പ്രതീകങ്ങളായിരുന്നത്രേ !


ഇഷ്ടപ്രണയിനിക്ക് കാമുകന്റെ സമ്മാനമായും ഇവ മാറിയിരുന്നു...


ഇന്നിപ്പോള്‍ കരിവളയും കൊണ്ട് ചെന്നാല്‍


ചിലപ്പോള്‍ അന്നത്തോടെ തീരും എല്ലാം.


മൊബൈല്‍ ഫോണും ഐ പോടുമെല്ലാം ആയി മാറി


പ്രണയ സമ്മാനത്തിന്റെ പുതിയ ബിംബങ്ങള്‍...


ഇന്നിപ്പോള്‍ ഞാനീ കരിവളകള്‍ ആര്‍ക്കുവേണ്ടി വാങ്ങിയതാണെന്ന്


ചോദിക്കരുത്... "നിക്ക് നാണാവും ട്ടോ ..."


ഹമീട്നടുവട്ടം

ആദ്യ രാത്രി.

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.






ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...






ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.






കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...






അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.






ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.


കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.


ഹമീട്നടുവട്ടം

ചായക്കട


ഒരു കാലത്ത് ഗ്രാമത്തിന്റെ അല്ലെങ്കിലൊരു


ദേശത്തിന്‍റ തന്നെ സ്പന്ദനമായിരുന്നു


ചായക്കടകള്‍.


ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും


ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍


നാളെ ഒരുപക്ഷെ നമ്മില്‍ നിന്നും പോയി മറഞ്ഞെക്കാം...

ചെമ്പിന്‍റെ തുട്ട് പാത്ത്രത്തിനടിയില്‍ ഇട്ടു തിളപ്പിച്ചിരുന്ന


ഇത്തരം ചായപ്പാത്ത്രങ്ങള്‍ instant കോഫീ വേണ്ടിംഗ്


മെഷീനുകള്‍ക്‍ വഴി മാറുമ്പോള്‍ ഇതുപോലൊരെണ്ണം


ഇനി കാണണമെങ്കില്‍ Antique ഷോപ്പുകളില്‍


പോകേണ്ടി വന്നേക്കാം.


പിന്കുറിപ്പ്:


ഇന്നു പത്രത്തില് വായിച്ചു;


മില്‍മ പുതിയ ATM(Any Time Milk) ബൂത്തുകള്‍


തുടങ്ങാനോരുങ്ങുന്നു. Magnetic Smartcard ഇട്ടാല്‍


24 മണിക്കൂറും ആവശ്യാനുസരണം


പാലും തൈരും ചുരത്തുന്ന "ATM പശുക്കള് " !!!

ഹമീട്നടുവട്ടം

കാളയോട്ടം

പാലക്കാട്ടേക്കുള്ള ഒരു യാത്രാമദ്ധ്യേ ആണ് അവിചാരിതമായി
കാളയോട്ടം കാണാനിടയായത് . വെള്ളിത്തിരയിലും മിനി സ്ക്രീനിലും മാത്രം

കണ്ടിട്ടുള്ള ഈയൊരു "വിനോദം" ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു

എന്നറിഞ്ഞതില്‍ സന്തോഷം. പാലക്കാടിനടുത്ത് നെന്മാറക്കടുത്തുള്ള

ചെളിനിറച്ച ഒരു പാടത്താണ് ഈ കാഴ്ചകള്‍.
പണ്ട് മുതല്‍ക്കേ കാര്‍ഷിക ആഘോഷവേളകളിലും ഓണക്കാലത്തും

കാളയോട്ടവും പോത്തോട്ടമത്സരങ്ങളും ഒരു വിനോദമായി നടത്തിവരാറുണ്ടായിരുന്നു.

പിന്നീട് കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം അന്യംനിന്ന് പോയി.

മൃഗസംരക്ഷണ വാദികളുടെ ഇടപെടലുകളും ഇത്തരം വിനോദങ്ങളെ

തടയിട്ടു നിര്‍ത്തി. ശരിയാണ്, കാഴ്ചക്കാരന് ഹരം പകരുന്നതാനെങ്കിലും

ഈ മൃഗങ്ങള്‍ക്ക് പീഡനം തന്നെയാണ്. പോത്തിനും കാളയ്ക്കും ലഹരി മരുന്നുകളും

കള്ളും കഞ്ഞാവുമൊക്കെ നല്‍കിയാണ്‌ ഇത്ര വേഗത്തില്‍ അവയെ അടിചോടിക്കുന്നത്.
ചെളിയും വെള്ളവുമൊക്കെ നിറച്ച പ്രത്യേകമായി ഒരുക്കിയ പാടത്താണ്

കാളയോട്ടം നടത്തുക. ഇതിനായി പോത്തിനെയും കാളകളെയും പ്രത്യേകം

ഒരുക്കിയെടുക്കും; നാളുകള്‍ക്കു മുന്‍പേ. ലഹരി പിടിപ്പിച്ച കാളകളെ

കഴുത്തില്‍വച്ച രണ്ടു മുളകള്‍കൊണ്ട് ബന്ധിപ്പിചിരിക്കും.

കാളയുടെ വാലില്‍ കടിച്ചും, പുറകില്‍ ചാട്ടകൊണ്ടടിച്ചും ഒക്കെയാണ്

കാളകളെ "ചാര്‍ജ്" ചെയ്യുന്നത്. ഡ്രൈവര്‍മാരെ കൂടാതെ ഒരു ചര്‍ജിംഗ്

ഗ്രൂപും ഓരോ ടീമിന്റെ കൂടെ കാണും.

നിശ്ചിത ദൂരം ഏറ്റവും കുറവ് സമയത്തില്‍ ഓടിയെത്തിയവര്‍ വിജയി.

ഈ "ഫോര്‍മുല-1" റേസ് കാളകള്‍ ചെളിയും വെള്ളവുമെല്ലാം തെറിപ്പിച്ചു

പായുന്ന കാഴ്ച കാണേണ്ടതുതന്നെ !
വിറളി പിടിച്ച കാളക്കൂറ്റന്മാര്‍ കാണികളുടെ മുഴുവന്‍ മനസ്സിലും

ആവേശം വിതറുമ്പോഴും കാഴ്ചക്കാര്‍ സൂക്ഷിച്ചു നിന്നില്ലേല്‍ അപകടമാണ്.

ഫിനിഷിംഗ് പോയിന്റ്‌ കഴിഞ്ഞാല്‍ പിന്നെ കാളകളെ നിയന്ത്രിക്കുക എളുപ്പമല്ല.

അതിനെ മേയ്ക്കുന്നവരും ക്ഷീനിതരായിരിക്കും, അതിനാല്‍ ഇവ എങ്ങോട്ടാണ്

ഓടിയടുക്കുക എന്ന് പറയാന്‍ പറ്റില്ല. കാമറയിലൂടെ എടുക്കുന്ന ചിത്രങ്ങളില്‍

ആയിരുന്നു എന്റെ ശ്രദ്ധ; അതിനാല്‍ കാണികളുടെ ഇടയിലേക്ക് ഞങ്ങളുടെ

അടുത്തക്കു പാഞ്ഞുവന്നടുത്ത കാളകളെ കണ്ടില്ല. കൂട്ടുകാര്‍ എന്നെ

വലിച്ചു മാറ്റിയതുകൊണ്ട് അപകടമൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ ഒരുപക്ഷെ

നിങ്ങളീ ബ്ലോഗും ഈ ചിത്രങ്ങളും ഇവിടെ കാണുമായിരുന്നില്ല :)

ഹമീട്നടുവട്ടം