അന്ന്
അര വയര്‍ ജീവിതത്തില്‍ നിന്നും
ഒരു വയര്‍ ജീവിതത്തിനു വേണ്ടി
ആകാശം കയറി
കടലുകടന്നവരാന്നു നാം.
ഇന്ന്
ഈ മണല്‍ കാട്ടിലെ
ഇരുകാലി ഒട്ടകമായ്
സൂര്യനുന്നരും മുമ്പേ
നാമുന്നരുന്നു
സൂര്യന് താഴെ കിതക്കുന്നു.
ഉച്ച വെയില്‍ ആറിയാല്‍ പിന്നെ
മുമ്പില്‍
ആകുലതകളുടെ
രാത്രിമാത്രം
നിന്റെയും എന്റെയും അകം
കറുത്തിരിക്കുന്നു.
വീണ്ടും പകലുയരും.
പ്രണയരസങ്ങള്‍
മറന്നുപോകുന്നവര്‍ നാം
മണല്‍കാട്ടില്‍ മനമിടരുന്നു.
പിന്നെ കടവ് കടന്നു
തിരികെ കരയടുക്കും വരെ
മനമുരുകുന്നു
അപ്പോഴും
പഴകിയ ഓര്‍മ്മപോലെ
ഇടവപ്പാതി.
കാണാമറയത്തെ
ഓണനിലാവ്
ഇപ്പൊ ചിരിമരന്നുപോയവനെ പോലെ
നീയും ഞാനും.
എന്‍റെ കണ്ണിലെ കിണര്‍
നീ അറിയുന്നില്ല
നിന്റേതു ഞാനും
എങ്കിലും
മഴ മേഘങ്ങള്‍ പെയ്തിരങ്ങാത്ത
ഈ മണല്‍ കാട്ടില്‍
നമുക്ക് സ്വപ്നങ്ങളുണ്ട്.
എന്‍റെ തലയില്‍ മുടി നരച്ചിരിക്കുന്നു.
നിന്നില്‍ ചുളിവ് വീണിരിക്കുന്നു.
ഇപ്പൊ നിര്‍ഭയനായി പറയാം
ഇനി വയ്യെനിക്ക്.
ആകയാല്‍
നിന്‍റെ വിയര്‍പ്പുഭാണ്ടം മുറുക്കാം
ഒരിത്തിരി സ്വപ്നവുമായി
തിരികെ മടങ്ങാം.
നിന്‍റെ ശേഷിപ്പിന്റെ
താങ്ങുമായി
നിനക്ക് നീയും
നിന്‍റെ രോഗതുലതകളും മാത്രം ബാക്കി
ഹമീട്നടുവട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ