2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കത്തി “മലപ്പുറം കത്തി“തന്നെ!

മലപ്പുറത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക മലപ്പുറം കത്തിയെ കുറിച്ചായിരിക്കും എന്നതില്‍ സംശയമില്ല. .രക്തക്കറയുടെ മണമില്ലാത്ത ഒരു സംസ്കാരത്തിന്റെ ഭാഗമായ ഒരു ആയുധം.ഇതു ഒരു പ്രധാപത്തിന്റെയും പ്രൌഡിയുടെയും അടയാളമായിരുന്നു .ഈ വേരിട്ട സംസ്കാരത്തിന്റെ അവസാന കണ്ണികളെ ഇന്നും നമുക്കു മലപ്പുറത്തു കാണാം.മലപ്പുറം കത്തി എന്ന സത്യം ഒരു മിത്യയായി മാറിയിരിക്കുന്നു.പുതു തലമുറക്കു അറിയാത്ത എവിടെയോ ആരെക്കെയോ പറഞ്ഞു കേട്ട് പരിജയിച്ച ആ കത്തി.നാട്ടിലെ പൌരപ്രമാണി മാരുടെയും കാരണവന്‍ മാരുടെയും അരയില്‍ വീതി കൂടിയ ബെല്‍ട്ടില്‍ പ്രത്യേക സ്ജ്ജീകരിച്ച അറയില്‍ വെച്ചു നടപ്പു അതു അഹങ്കാരത്തിന്റെ അടയാളമല്ലായിരുന്നു,അതു ഭീഷണിപ്പെടുത്താനുള്ളതായിരുന്നില്ല ആരെയും അക്രമിക്കാനും ഉള്ളതായിരുന്നില്ല.പിന്‍ തലമുറയില്‍ നിന്നും പിന്‍പറ്റി പോന്ന ഒരു മഹത്തായ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു.ഇതിന്റെ നിര്‍മിതിയെ കുറിച്ചാണെങ്കില്‍ നല്ല ഇരുമ്പു കൊണ്ടും പിടുത്തം മാന്‍ കൊമ്പു കൊണ്ട് ഉണ്ടാക്കിയതും അതില്‍ നല്ല ചിത്രപ്പണികള്‍ കൊണ്ട് നല്ല ഭംഗിയുള്ളതും ആയിരുന്നു.കത്തിയുടെ മേന്മ നോക്കിയും അതിന്റെ പ്രൌഡിയും കണ്ടാല്‍ അറിയാം അതു ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശേഷിയും.വലിയ കള്ളികളുല്ല മുണ്ടും അരയില്‍ വീതികൂടിയ ബെല്‍ട്ടും കഡാര കത്തിവെക്കാനുള്ള നല്ലയിനം തോല്‍ കൊണ്ടുണ്ടാക്കിയ അറയും ,വെള്ള ബനിയനും കൈക്കുട്ടില്‍ ഒരു ദിനപത്രവും തലയില്‍ വെള്ളതുണി കൊണ്ടുള്ള ഒരു കെട്ടും നിശ്ചയ ദാര്‍ഡ്യത്തിന്റെയും ധൈര്യത്തിന്റെയും വന്‍ മരങ്ങളായിരുന്ന നിഷകളങ്കരായ ആ മനുഷ്യര്‍ മഹത്തായ സംസ്കാരമാണു കേരളക്കരക്കു പരിജയപ്പെടുത്തി കൊടുത്തത്.


അറ്റ് പോകുന്ന ഒന്നിന്റെ ഒരു ഓര്‍മപ്പെടുത്തലാണു..........

ഹമീട്നടുവട്ടം

3 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്. അഭിനന്ദനം. ഞാൻ കോപ്പി ചെയ്യുന്നു. ഓക്കേ !

    മറുപടിഇല്ലാതാക്കൂ
  2. കൊടുത്ത ചിത്രം പക്ഷേ മലപ്പുറം കത്തിയല്ല എന്നു തോന്നുന്നു.. യഥാർത്ഥ മലപ്പുറം കത്തിയുടെ ചിത്രം വിക്കിപീഡിയയിലെ മലപ്പുറം കത്തി എന്ന പേജിൽ കാണാം..

    മറുപടിഇല്ലാതാക്കൂ
  3. കൊടുത്ത ചിത്രം പക്ഷേ മലപ്പുറം കത്തിയല്ല എന്നു തോന്നുന്നു.. യഥാർത്ഥ മലപ്പുറം കത്തിയുടെ ചിത്രം വിക്കിപീഡിയയിലെ മലപ്പുറം കത്തി എന്ന പേജിൽ കാണാം..

    മറുപടിഇല്ലാതാക്കൂ