മറ്റുള്ളവര്ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില് സ്വന്തം കാര്യങ്ങള് മറന്നു പോകുന്ന തമാശ....... ഗള്ഫില് പാതിയോളം പേരുടെ ഭൂമിശാസ്ത്രമിതാവുന്നു. രക്തസമ്മര്ദ്ധമില്ലാത്തവര് ചുരുക്കം. മെലിഞ്ഞിട്ടെത്തുന്നവര് തടിക്കുന്നു. നരക്കുന്നു, കശണ്ടി കയറുന്നു, കുടവയറന്മാരാവുന്നു. പുറമെ കാണുന്നവര്ക്ക് ഗള്ഫിന്റെ സമ്പന്നത. പതവി. മുഴുവന് രോഗങ്ങളാണിതില്. കേരളീയ ബലഹീനതകളുടെ എല്ലിനും തോലിനും മേലെയുള്ള വെച്ചുകെട്ടലുകള്.
നാളെ നാട്ടില് പോയി സുഖമായി ജീവിക്കാമെന്നാണ് നാമോരുത്തരുടെയും സ്വപ്നം. ഇന്നില്ലാത്തവനെന്ത് നാളെ..... നാളെ നാളെ എന്ന് നീട്ടി പത്തിരുപത് വര്ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന് ഗള്ഫില് ഹോമിച്ചു ഗള്ഫുകാരന് എന്താണ് നേടുന്നുത്? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ.....
നാളെ ജീവിക്കാം എന്ന സ്വപ്നവുമായി ഗള്ഫില് കഴിയുന്നവര് വര്ഷങ്ങള്ക്ക് ശേഷം വീട്ടില് തിരിച്ചെത്തുമ്പോള് അവരെ സ്വീകരിക്കുന്നത് ജീവിതത്തിന്റെ പച്ചപ്പുകളോ, ഒറ്റപ്പെട്ടവന്റെ വ്യഥകളോ......? നാല്പതാം വയസ്സില് ഗള്ഫിനോട് വിടപറഞ്ഞ നാല്പത്തിരണ്ടാം വയസ്സില് ഗള്ഫിലേക്ക് തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്ഷങ്ങളോളം ഗള്ഫില് കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരില് ഒരു കോണ്ക്രീറ്റ് കൊട്ടാരം മാത്രം. വയസ്സ് കാലത്ത് കോണ്ക്രീറ്റ് കൊട്ടാരത്തില് മലര്ന്ന് കിടന്ന് പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി അയാള് ചോദിക്കുന്നു......
എവിടെ എനിക്ക് ജീവിതം........?
അത് കേള്ക്കാന്, അതിന്റെ തീഷ്ണതയേറ്റുവാങ്ങി പകരം മനസ്സില് സ്നേഹത്തിന്റെ അമൃത് പൊഴിക്കാന് മക്കളുണ്ടാകുമോ അരികില്.,,,,,?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്ഘനിശ്വാസമുതിര്ത്തിക്കൊണ്ട് ഒരു തൂവല്സ്പര്ശത്തിന്റെ സാന്ത്വനവുമായി..... ആനേരം അവര് മൂകമായി ചോതിക്കും....
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട് നിങ്ങളെന്താണ് എനിക്ക് തന്നത്. കണ്ണീരില് കുതിര്ന്ന കുറേ അക്ഷരങ്ങള് അല്ലാതെ..........
ഹമീട്നടുവട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ