പഴയ പ്രണയകഥകളെല്ലാം ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും, ഇനി പറയുകയാണെങ്കില്‍ത്തന്നെ പഴങ്കഥകള്‍ ഒറ്റവരിയില്‍ ഒതുക്കാനാണ് പലര്‍ക്കും ഇഷ്ടം. അടുത്തിടെ നടന്ന ഒരു പഠനത്തിലും ഇക്കാര്യം വ്യക്തമായിരിക്കുന്നു. മുന്‍പ്രണയത്തെക്കുറിച്ചുള്ള കാര്യം പറയുമ്പോള്‍ മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയില്‍ സ്ത്രീകള്‍ കള്ളം പറയുന്നുവെന്നാണ് ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. കാമുകന്മാരുടെ എണ്ണം പറയുമ്പോഴാണ് പ്രത്യേകിച്ചും ഈ കള്ളം പറച്ചില്‍, പലരും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ച് കള്ളക്കണക്കുകളാണത്രേ പറയാറുള്ളത്.പലരും ഇക്കാര്യത്തില്‍ കള്ളം പറയുന്നത് നാണക്കേട് ഓര്‍ത്തിട്ടാണത്രേ. 19ശതമാനം പേര്‍ പറയാത്തത് ഇക്കാര്യങ്ങളൊക്കെ എന്തിന് പരസ്യമാക്കണം എന്ന് തോന്നുതന്നത് കൊണ്ടാണ്. ഇപ്പോള്‍ ഒപ്പമുള്ള പങ്കാളി എത്രപേരോട് ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്നത് അനുസരിച്ചിരിക്കുമത്രേ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതും. പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കൂടുതലുണ്ടായിരുന്നുവെങ്കില്‍ സ്വന്തം കാര്യം തുറന്നുപറയാന്‍ ഏറെ സ്ത്രീകളും മടിക്കുന്നില്ല. അതേസമയം പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കുറവായിരുന്നുവെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാനായി സ്ത്രീകള്‍ കളവുപറയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ സത്യസന്ധമായ ഉത്തരം നല്‍കുന്ന കാര്യം ലിംഗവ്യത്യാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 43ശതമാനം പുരുഷന്മാരും തങ്ങളുടെ പുതിയ പങ്കാളിയോട് പഴയകാര്യങ്ങളില്‍ കള്ളം പറയുന്നവരാണ്. പല പുരുഷന്മാരും പഴയ ബന്ധം തങ്ങള്‍ക്ക് ചേരാത്തതായിരുന്നുവെന്നും കുടുംബത്തിന് സമ്മതമില്ലായിരുന്നുവെന്നുമൊക്കെയാണ് കള്ളം പറയുന്നത്. എന്നാല്‍ ഇതേ കള്ളം പറയുന്ന സ്ത്രീകള്‍ വെറും 21ശതമാനം മാത്രമാണ്. സര്‍വ്വേയില്‍ കണ്ടെത്തിയത് പ്രകാരം ഒരു സ്ത്രീയ്ക്കുണ്ടാവുന്ന ശരാശരി പങ്കാളികളുടെ എണ്ണം 7ആണ് അതേസമയം പുരുഷന്മാര്‍ക്ക് 13പങ്കാളികള്‍ വരെ ഉണ്ടാകുന്നുണ്ട്.
ഹമീട്നടുവട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ